ദക്ഷിണാഫ്രിക്കയെ വീഴ്ത്തി; ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം

രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ച്വറിയുടെ (122 നോട്ടൗട്ട്) മികവിൽ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് വിജയം. 228 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 47.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു.തുടക്കത്തിലേ രണ്ട് വിക്കറ്റുകൾ നഷ്ടമായ ഇന്ത്യയെ ഒരറ്റത്ത് അവസാനം വരെ പിടിച്ചുനിന്ന രോഹിത് ശർമ്മയുടെ പ്രകടനമാണ് വിജയത്തിലേക്കെത്തിച്ചത്.ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ തുടർച്ചയായ മൂന്നാമത്തെ തോൽവിയാണിത്.
What a start to #CWC19 for India! A brilliant Rohit Sharma carries his bat to lead a six-wicket win!
South Africa slip to their third straight loss in the tournament. Is there a way back for them from here? #SAvIND SCORECARD ? https://t.co/BRFVfISGgy pic.twitter.com/c4FNsSSF8S
— ICC (@ICC) June 5, 2019
അവസാന പത്തോവറിൽ സ്‌കോറിങിന് വേഗം കൂട്ടിയ ധോണിയുടെയും (34) ഹാർദ്ദിക് പാണ്ഡ്യയുടെയും (15) ബാറ്റിങ്ങും ഇന്ത്യയുടെ വിജയത്തിൽ ഏറെ നിർണായകമായി.സ്‌കോർ 13 ൽ നിൽക്കെ ശിഖർ ധവാന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 8 റൺസെടുത്ത ധവാനെ റബാഡയുടെ പന്തിൽ ഡികോക്ക് പിടികൂടുകയായിരുന്നു.
16 -ാം ഓവറിൽ വിരാട് കോലിയെയും നഷ്ടമായതോടെ പരുങ്ങലിലായ ഇന്ത്യയെ രോഹിത് ശർമ്മ-രാഹുൽ കൂട്ടുകെട്ടാണ് 100 കടത്തിയത്. 32-ാം ഓവറിൽ രാഹുലും മടങ്ങി. റബാഡയുടെ പന്തിൽ ഡുപ്ലെസിക്ക് ക്യാച്ച് നൽകിയായിരുന്നു രാഹുലിന്റെ മടക്കം. ദക്ഷിണാഫ്രിക്കൻ നിരയിൽ റബാഡ രണ്ട് വിക്കറ്റും ക്രിസ് മോറിസ്, ആൻഡിൽ പെഹ്‌ലുക്വായോ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here