ദക്ഷിണാഫ്രിക്കയുടെ അഞ്ചാം വിക്കറ്റും വീണു; ഇന്ത്യ പിടിമുറുക്കുന്നു

ഇന്ത്യക്കെതിരെയുള്ള ലോകകപ്പ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ അഞ്ചാം വിക്കറ്റും നഷ്ടമായി. ഹാഷിം അംല(6), ക്വിന്റൺ ഡികോക്ക്(10), ഫാഫ് ഡുപ്ലെസി (38), വാൻഡർ ഡ്യൂസൻ(22), ജെ പി ഡുമിനി (3) എന്നിവരാണ് പുറത്തായത്. മത്സരം 25 ഓവർ പിന്നിട്ടപ്പോൾ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 105 റൺസെടുത്തിട്ടുണ്ട്. ബുംറയും ചാഹലും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി മത്സരം തുടക്കത്തിലേ ഇന്ത്യയുടെ വരുതിയിലാക്കുകയായിരുന്നു.
First 10 overs completed in Southampton and Jasprit Bumrah has been on ?!#TeamIndia #ProteaFire
FOLLOW #SAvIND LIVE ? https://t.co/BRFVfISGgy pic.twitter.com/UGLJUxPi4K
— ICC (@ICC) June 5, 2019
Two in an over for Chahal, including the big wicket of #FafDuPlessis! South Africa in trouble at 80/4.
FOLLOW #SAvIND LIVE ? https://t.co/BRFVfISGgy pic.twitter.com/3466vsyFjz
— ICC (@ICC) June 5, 2019
ദക്ഷിണാഫ്രിക്കയുടെ സ്‌കോർ 11 ൽ നിൽക്കെ 6 റൺസെടുത്ത ഹാഷിം അംലയെ പുറത്താക്കിയ ബുംറ തന്റെ അടുത്ത ഓവറിൽ ഡികോക്കിനെയും മടക്കിയയച്ചു. മൂന്നാം വിക്കറ്റിൽ ഡുപ്ലെസി-ഡ്യൂസൻ കൂട്ടുകെട്ട് അർധസെഞ്ച്വറിയും പിന്നിട്ട് മുന്നേറിയതോടെ ദക്ഷിണാഫ്രിക്ക ആശ്വസിച്ചെങ്കിലും ഇരുപതാം ഓവർ എറിയാനെത്തിയ യുസ്‌വേന്ദ്ര ചാഹൽ ഇരുവരെയും വീഴ്ത്തി മത്സരം വീണ്ടും ഇന്ത്യയുടെ വരുതിയിലാക്കി. തുടർന്ന് 23 ാം ഓവറിൽ ഡുമിനിയെയും ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. 3 റൺസെടുത്ത ഡുമിനിയെ കുൽദീപ് യാദവ് വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here