Advertisement

പ്രധാനമന്ത്രി വെള്ളിയാഴ്ച കൊച്ചിയിലെത്തും; സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള ആദ്യ പൊതുപരിപാടി കേരളത്തിൽ

June 5, 2019
Google News 1 minute Read

ഗുരുവായൂർ ക്ഷേത്രദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച രാത്രി 11.35 ന് കൊച്ചിയിലെത്തും. തുടർന്ന് ശനിയാഴ്ച രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന പ്രധാനമന്ത്രി ഇതിനു ശേഷം ഗുരുവായൂരിൽ പൊതുപരിപാടിയിലും  പങ്കെടുക്കും.

Read Also; അമ്മയുടെ കാൽ തൊട്ട് വന്ദിച്ച് അനുഗ്രഹം തേടി നരേന്ദ്രമോദി; ഗുജറാത്തിൽ വൻ സ്വീകരണം

പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ പൊതുപരിപാടിയാണ് ഗുരുവായൂരിലേതെന്ന പ്രത്യേകതയുണ്ട്. പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി കൊച്ചിയിലെത്തി ഡൽഹിക്ക് മടങ്ങും. 2014 ൽ പ്രധാനമന്ത്രിയായതിന് ശേഷം ഇതാദ്യമായാണ്  നരേന്ദ്രമോദി ഗുരുവായൂരിൽ ദർശനത്തിനെത്തുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2008 ജനുവരിയിൽ മോദി ഗുരുവായൂരിലെത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here