അരുണാചൽ പ്രദേശിൽ കാണാതായ വ്യോമസേന വിമാനത്തിനായി തെരച്ചിൽ ഊർജിതം; കാണാതായവരിൽ മലയാളിയും

അരുണാചൽ പ്രദേശിൽ കാണാതായ വ്യോമസേന വിമാനത്തിനായുള്ള തെരച്ചിൽ ഊർജ്ജിതം. ഐഎസ്ആർഒയുടേയും നാവികസേനയുടേയും പങ്കാളിത്തതോടെയാണ് തെരച്ചിൽ പുരോഗമിക്കുന്നത്. വിമാനത്തിൽ ഒരു മലയാളിയും ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു. കൊല്ലം അഞ്ചൽ സ്വദേശി അനൂപ് കുമാറാണ് കാണാതായ മലയാളി.
വ്യോമസേന വിമാനം എൻ എൻ 32 കാണാതായിട്ടി രണ്ട് ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായിട്ടില്ല. ഐഎസ്ആർഒയുടേയും നാവികസേനയുടേയും പങ്കാളിത്തതോടെയാണ് തെരച്ചിൽ പുരോഗമിക്കുന്നത്. കരസേനയും ഇന്തോ ടിബറ്റൻ ബോർഡർ പൊലീസും തെരച്ചലിൽ പങ്കെടുക്കുന്നുണ്ട്. എമർജൻസി ലൊക്കേറ്റർ ബീക്കൺ പ്രവർത്തിക്കാത്തതിനാലാണ് വിമാനം കണ്ടെത്താൻ വൈകുന്നതെന്നാണ് വിലയിരുത്തൽ. 8 വ്യോമസേന അംഗങ്ങൾ അടക്കം 13 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
കൊല്ലം അഞ്ചൽ സ്വദേശി അനൂപ് കുമാറും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. അനൂപ് കുമാറിന്റേതടക്കം 13 പേരുടെയും കുടുംബാംഗങ്ങളെ വ്യോമ സേന വിവരം അറിയിച്ചിട്ടുണ്ട്. അസമിലെ ജോർഹതിൽനിന്നും തിങ്കളാഴ്ച ഉച്ചക്ക് 12.25ന് പറന്നുയർന്ന വിമാനത്തിൽ നിന്നും ഒരുമണിക്കാണ് അവസാന സന്ദേശം ലഭിച്ചത്. ഇന്ത്യ ചൈന അതിർത്തി പ്രദേശമായ മചുകയിലേക്ക് പോകുകയായിരുന്നു വിമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here