ദക്ഷിണാഫ്രിക്കയിലെ വന്യ ജീവി സങ്കേതത്തിൽ നിന്ന് 14 സിംഹങ്ങൾ രക്ഷപ്പെട്ടു; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

ദക്ഷിണാഫ്രിക്കയിലെ വന്യജീവി സങ്കേതത്തിൽ നിന്ന് 14 സിംഹങ്ങൾ പുറത്ത് ചാടിയെന്ന് റിപ്പോർട്ട്. ആൺ-പെൺ സിംഹങ്ങളും സിംഹക്കുട്ടികളും ഇതിൽപെടുമെന്നാണ് വിവരം.
ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ വന്യജീവി സങ്കേതമായ ക്രുഗെർ നാഷണൽ പാർക്കിലാണ് സംഭവം. സിംഹങ്ങൾ എങ്ങനെയാണ് രക്ഷപ്പെട്ടതെന്നോ പാർക്കിന്റെ പുറത്ത് ഏത് ഭാഗത്തേക്കാണ് പോയതെന്നോ വ്യക്തമല്ല.
ജനങ്ങളോട് അതീവ ജാഗ്രത പുലർത്തണമെന്ന് ഇതിനോടകം അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. പുറത്ത് കടന്നവയിൽ ഏറെയും അപകടകാരികളായ സിംഹങ്ങൾ ആണെന്നാണ് വിവരം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here