Advertisement

പ്രഖ്യാപിച്ച് മണിയ്ക്കൂറുകൾക്കുള്ളിൽ ക്യാബിനറ്റ് സമിതികൾ കേന്ദ്രസർക്കാർ പുനഃസംഘടിപ്പിച്ചു

June 7, 2019
Google News 1 minute Read

പ്രഖ്യാപിച്ച് മണിയ്ക്കൂറുകൾക്കുള്ളിൽ ക്യാബിനറ്റ് സമിതികൾ കേന്ദ്രസർക്കാർ പുനഃസംഘടിപ്പിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെ സുപ്രധാന സമിതികളിൽ ഉൾപ്പെടുത്തിയാണ് പുനഃസംഘടന.

ക്യാബിനെറ്റ് സമിതികളുടെ പ്രഖ്യാപനത്തിന് ശേഷം പ്രതിഷേധ സൂചകമായ് രാജ്‌നാഥ് സിംഗ് രാജിയ്ക്ക് ഒരുങ്ങിയതാണ് മന്ത്രിസഭാ സമിതികളുടെ പുനഃസംഘടനയിൽ കലാശിച്ചതെന്നാണ് സൂചന. അതേസമയം രാജിഭീഷണി മുഴക്കിയതായുള്ള വാർത്തകൾ രാജ്‌നാഥ് സിംഗിന്റെ ഒഫീസ് നിഷേധിച്ചു.

8 പ്രധാനപ്പെട്ട സമിതികളായിരുന്നു കേന്ദ്രസർക്കാർ ഇന്നലെ പുനഃസംഘടിപ്പിച്ചത്. എല്ലാ സമിതികളിലും ആഭ്യന്തരമന്ത്രി അമിത്ഷാ ഇടം പിടിച്ചപ്പോൾ രാജ്‌നാഥ് സിംഗിന് രണ്ട് സുപ്രധാന സമിതികളിൽ ഇടം ലഭിച്ചില്ല. രാഷ്ട്രിയ കാര്യ പാർലമെന്ററി കാര്യ സമിതികളിൽ നിന്നാണ് രാജ്‌നാഥ് സിംഗ് ഒഴിവാക്കപ്പെട്ടത്. നാടകീയ നീക്കങ്ങൾക്ക് സെൻ ട്രൽ സെക്രട്ടേറിയറ്റ് പിന്നീട് വേദിയായി മാറി.

Read Also : ‘പൊതുവിദ്യാലയത്തിലേക്ക് ഒരാൾ കൂടി’; മകളെ സർക്കാർ സ്‌കൂളിൽ ചേർത്ത് വി ടി ബൽറാം എംഎൽഎ

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് തന്റെ രാജി തിരുമാനം പ്രധാനമന്ത്രിയുടെ ഒഫിസിനെ അറിയിച്ചു. സമിതികളുടെ പുനഃസംഘടനയുമായ് ബന്ധപ്പെട്ട തന്റെ നീരസം വ്യക്തമാക്കിയായിരുന്നു രാജ് നാഥ് സിംഗിന്റെ നടപടി. തുടർന്ന് മണിയ്ക്കൂറുകൾക്ക് ഉള്ളിൽ പുനഃസംഘടിപ്പിച്ച സമിതികൾ രണ്ടാമതും പുനഃസംഘടിപ്പിച്ച് ഉത്തരവ് പുറത്തിറങ്ങുകയായിരുന്നു. ഒഴിവാക്കപ്പെട്ട സുപ്രധാന സമിതികളിൽ രാജനാഥ് സിംഗിനെ ഉൾപ്പെടുത്തിയാണ് രണ്ടാം തവണ മന്ത്രിസഭാസമിതികൾ പുനഃസംഘടിപ്പിച്ചത്.

സുരക്ഷ, ധനകാര്യം എന്നിവയുമായി ബന്ധപ്പെട്ട മന്ത്രിസഭാ സമിതികളിൽ മാത്രം ആദ്യം ഉൾപ്പെടുത്തിയിരുന്ന രാജ്‌നാഥ് സിങ്ങിനെ പാർലമെന്ററികാര്യ, രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതികളിൽ നിലനിർത്തി. അതേസമയം താൻ രാജിവാർത്ത മുഴക്കിയെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് രാജ്‌നാഥ് സിംഗിന്റെ ഒഫിസ് അറിയിച്ചു. ആർ.എസ്.എസ്സിന്റെ ഇടപെടലും മന്ത്രിസഭാ സമിതികളുടെ രണ്ടാം തവണയുള്ള പുനഃസംഘടനയ്ക്ക് കാരണമായതായാണ് സൂചന. മന്ത്രിസഭാസമിതികൾ രണ്ടാം തവണയും പുനഃസംഘടിപ്പിച്ച കേന്ദ്രസർക്കാർ എന്നാൽ പ്രസ്താവനയിൽ കാരണം വ്യക്തമാക്കിയിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here