Advertisement

‘പൊതുവിദ്യാലയത്തിലേക്ക് ഒരാൾ കൂടി’; മകളെ സർക്കാർ സ്‌കൂളിൽ ചേർത്ത് വി ടി ബൽറാം എംഎൽഎ

June 6, 2019
Google News 1 minute Read

മകന് പിന്നാലെ മകളേയും സർക്കാർ സ്‌കൂളിൽ ചേർത്ത് വി ടി ബൽറാം എംഎൽഎ. മകളെ സർക്കാർ സ്‌കൂളിൽ ചേർത്ത വിവരം ഫേസ്ബുക്കിലൂടെയാണ് വി ടി ബൽറാം അറിയിച്ചത്.

‘പൊതുവിദ്യാലയത്തിലേക്ക് ഒരാൾകൂടി’ എന്നു പറഞ്ഞ് തുടങ്ങുന്ന കുറിപ്പിനൊപ്പം മകൾക്കും മകനുമൊപ്പമുള്ള ചിത്രവും ബൽറാം പങ്കുവെച്ചു. സ്വന്തം മണ്ഡലമായ അരിക്കാട് ഗവൺമെന്റ് എൽ പി സ്‌കൂളിലാണ് ബൽറാം അവന്തികയെ ചേർത്തത്. ഇതേ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ബൽറാമിന്റെ മകൻ അദ്വൈത് മാനവ്.

രണ്ട് വർഷം മുൻപ് മകനെ സർക്കാർ സ്‌കൂളിൽ ചേർത്ത വിവരം പങ്കുവെച്ച് ബൽറാം ഫേസ്ബുക്ക് ലൈവിൽ വന്നിരുന്നു. പൊതുവിദ്യാലയം നന്മയാണ് എന്ന സന്ദേശത്തോടെയായിരുന്നു ബൽറാം ലൈവിലെത്തിയത്. ജനപ്രതിനിധികൾ പൊതുവിദ്യാഭ്യാസ രംഗത്തെ പ്രോത്സാഹിപ്പിക്കണമെന്ന അഭിപ്രായവും അദ്ദേഹം പങ്കുവെച്ചിരുന്നു. ജാതിയും മതവും രേഖപ്പെടുത്തേണ്ട കോളത്തിൽ മതമില്ല എന്നാണ് എഴുതിയതെന്നും പ്രായപൂർത്തിയായ ശേഷം ഇഷ്ടമുള്ള മതം അവൻ തന്നെ തെരഞ്ഞെടുക്കട്ടെയെന്നും ബൽറാം പറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here