പ്രധാനമന്ത്രിയുടെ ആത്മനിർഭർ പുരസ്കാരം നേടിയ കൂ ആപ്പ് ശമ്പള പ്രതിസന്ധിയിൽ; 80% ജീവനക്കാരെയും പിരിച്ചുവിട്ടു

ബി ജെ പി പിന്തുണയോടെ എക്‌സിന് ബദലായി അവതരിപ്പിച്ച ഇന്ത്യൻ മൈക്രോബ്ലോഗിംഗ് ആപ്പായ കൂ സാമ്പത്തിക പ്രതിസന്ധിയിൽ. വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് കമ്പനിയെന്നും ജീവനക്കരുടെ ശമ്പളം മുടങ്ങിയെന്നും റിപ്പോർട്ട്. ട്വിറ്ററിന്റെ ഇന്ത്യൻ ബദലായി 2020ൽ ആരംഭിച്ച കമ്പനി 80% ജീവനക്കാരെയും പിരിച്ചുവിട്ടു.
പ്രധാനമന്ത്രിയുടെ ആത്മനിർഭർ പുരസ്കാരം നേടിയ ആപ്പാണ് കൂ. മായങ്ക് ബിദവട്കയും അപ്രമേയ രാധാകൃഷ്ണയും ആണ് കൂ ആപ്പിന്റെ സൃഷ്ടാക്കൾ. ചുരുങ്ങിയ കാലയളവിൽ തന്നെ 30 ലക്ഷം കടന്നിരുന്നു. നിരവധി കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും കൂവിലേക്ക് എത്തിയിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങിയതോടെ ഏതെങ്കിലും കമ്പനികൾ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി, എങ്കിലേ മുടങ്ങിയ ശമ്പളം നൽകാനാവൂ.
റിപ്പോർട്ട് അനുസരിച്ച്, ഈ മാസം ആദ്യം ഒരു സൂം കോളിൽ മാറ്റങ്ങളെക്കുറിച്ച് ജീവനക്കാരെ അറിയിച്ചിരുന്നു. പ്രഖ്യാപനത്തിന് ശേഷം മാനേജർമാരും എച്ച്ആർ ഉദ്യോഗസ്ഥരും തങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ലെന്ന് ഒരു കൂ ജീവനക്കാരൻ ആരോപിച്ചു. 2022 ജൂൺ മുതൽ കമ്പനി അതിൻ്റെ വീജനക്കാരരുടെ എണ്ണം 80 ശതമാനത്തോളം കുറക്കുകയും ജീവനക്കാരുടെ ശമ്പളം 40 ശതമാനം വരെ വെട്ടിക്കുറച്ചതായും റിപ്പോർട്ട് പറയുന്നു.
ശമ്പളത്തിൽ ഗണ്യമായ വെട്ടിക്കുറവ് വരുത്തിയതിനെത്തുടർന്ന് ഒരു കൂട്ടം മുതിർന്ന ജീവനക്കാർ ഈ വർഷം ആദ്യം കമ്പനി വിട്ടിരുന്നു. റിപ്പോർട്ട് അനുസരിച്ച്, കമ്പനിയുടെ പ്രവർത്തന വരുമാനം 14 ലക്ഷം രൂപയും 2022 സാമ്പത്തിക വർഷത്തിൽ 197 കോടി രൂപയുടെ നഷ്‌ടവും കമ്പനിക്കുണ്ടായി.
Story Highlights : Social media platform Koo halts salary payments amid cash crunch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here