ദുബായിൽ ബസ് അപകടം; 17 മരണം; മരിച്ചവരിൽ ആറ് മലയാളികളും

ദുബായിൽ ഉണ്ടായ ബസ് അപകടത്തിൽ ആറ് മലയാളികൾ മരിച്ചു. ഇതിൽ അഞ്ച് പേരെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം സ്വദേശി ദീപക് കുമാർ, ജമാലുദ്ദീൻ, അരക്കാവീട്ടിൽ വസുദേവ്, രാജ്‌ഗോപാലൻ, കിരൺ ജോണി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അപകടത്തിൽ പത്ത് ഇന്ത്യക്കാരടക്കം 17 പേർ മരിച്ചതായാണ് റിപ്പോർട്ട്.
ഒമാനിൽ നിന്ന് ദുബായിലേക്ക് വന്ന ബസാണ് അപകടത്തിൽ പെട്ടത്. വ്യാഴാഴ്ച വൈകീട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിലാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ ദുബായിലെ റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണപ്പെട്ടവരിൽ ഇന്ത്യക്കാർക്ക് പുറമെ ഒരു ഒമാൻ സ്വദേശി, ഒരു ഐർലണ്ട് സ്വദേശി, രണ്ട് പാക്കിസ്ഥാൻ സ്വദേശികൾ എന്നിവരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്.
അഞ്ച് മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനുണ്ട്. മരണപ്പെട്ട ദീപകിന്റെ ഭാര്യയും മകളുമടക്കം നാല് ഇന്ത്യക്കാർ ദുബായ് റാഷിദ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഇന്ത്യൻ കോൺസുലേറ്റ് ഓഫീസർ സഞ്ജീവ് കുമാർ ഐഎഎസ് അപകടത്തിന്റെ വിശദാംശങ്ങൾ ട്വൻറിഫോറിനോട് പങ്കുവച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here