കളിമൺ കോർട്ടിൽ നദാൽ തന്നെ; ക്ലാസിക് പോരിൽ ഫെഡറർ വീണു

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ പുരുഷ സിംഗിള്‍സിലെ ക്ലാസിക് സെമി ഫൈനൽ പോരാട്ടത്തിൽ റോജര്‍ ഫെഡററിനെതിരെ റഫേൽ നദാലിന് ആധികാരിക ജയം. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു നദാലിന്റെ ജയം.
പോരാട്ടത്തില്‍ നദാലിന്റെ സര്‍വ്വാധിപത്യമാണ് പ്രകടമായത്. മൂന്നു സെറ്റിലും ആധിപത്യത്തോടെയായിരുന്നു നദാലിന്റെ വിജയം. പലപ്പോഴും ആത്മവിശ്വാസം നഷ്ടപ്പെട്ടതു പോലെയായിരുന്നു ഫെഡററുടെ പ്രകടനം. ഉന്നം പിഴച്ച ഷോട്ടുതിര്‍ത്ത ശേഷം പന്തടിച്ച് ഗാലറിക്ക് പുറത്തേക്ക് അടിച്ചു കളഞ്ഞാണ് ഫെഡറര്‍ നിരാശയും രോഷവും പ്രകടിപ്പിച്ചത്. രണ്ടാം സെറ്റിലായിരുന്നു ഫെഡറര്‍ തിരിച്ചുവരുന്നു എന്നെങ്കിലും തോന്നിപ്പിച്ചത്.
6-3, 6-4, 6-2 എന്ന സ്കോറിനായിരുന്നു നദാലിന്റെ ജയം. ഇതു പന്ത്രണ്ടാം തവണയാണ് നദാല്‍ ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലില്‍ എത്തുന്നത്. ഇതുവരെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ നദാല്‍ തോറ്റ ചരിത്രമില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here