പ്രളയ സമയത്ത് സംസ്ഥാന മന്ത്രിമാർക്ക് വിദേശയാത്രയ്ക്ക് അനുമതി നൽകാതിരുന്ന കേന്ദ്രസർക്കാർ നിലപാട് ശരിയെന്ന് തെളിഞ്ഞതായി ശ്രീധരൻ പിള്ള

പ്രളയ സമയത്ത് വിദേശയാത്ര നടത്താൻ ഒരുങ്ങിയ സംസ്ഥാനത്തെ മന്ത്രിമാർക്ക് അനുമതി നൽകാതിരുന്ന കേന്ദ്ര സർക്കാർ നിലപാട് ശരിയെന്ന് തെളിഞ്ഞതായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള.മുഖ്യമന്ത്രി പോയിട്ട് പോലും ഒന്നും ലഭിക്കാത്ത സാഹചര്യത്തിൽ മന്ത്രിമാർ പോയിട്ടെന്ത് നേട്ടം ഉണ്ടാകുമായിരുന്നുവെന്ന് ശ്രീധരൻപിള്ള ചോദിച്ചു.കാര്യങ്ങൾ വിലയിരുത്താൻ കഴിവുള്ള ഭരണാധികാരികളാണ് രാജ്യം ഭരിക്കുന്നതെന്നും ശ്രീധരൻപിള്ള പറഞ്ഞു.
പ്രളയദുരന്തത്തിൽ നിന്നും കേരളത്തെ കരകയറ്റുന്നതിനുള്ള സഹായം തേടി മുഖ്യമന്ത്രി നടത്തിയ വിദേശയാത്രകൾ ഫലം കണ്ടില്ലെന്ന റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു ശ്രീധരൻ പിള്ള. വിദേശ യാത്രയ്ക്ക് മുഖ്യമന്ത്രിയ്ക്ക് മാത്രമാണ് കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നുള്ളൂ. മറ്റ് മന്ത്രിമാരുടെ വിദേശയാത്രയ്ക്കുള്ള അനുമതി കേന്ദ്രസർക്കാർ നിഷേധിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here