രാജ്യസഭയുടെ ആദ്യ സമ്മേളനത്തില്‍ മുത്തലാക്ക് അടക്കം പത്ത് ബില്ലുകള്‍ അവതരിപ്പിക്കും

മുത്തലാക്ക് അടക്കം പത്ത് സുപ്രധാന ബില്ലുകള്‍ ആദ്യ സമ്മേളനത്തില്‍ അവതരിപ്പിയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. രാജ്യസഭയില്‍ ബില്ലുകള്‍ പാസക്കാന്‍ ബിഎസ്പി, തെലുങ്കു ദേശം, ബിജെഡി തുടങ്ങിയ പാര്‍ട്ടികളുടെ സഹായം തേടാനും കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങള്‍ തുടങ്ങി.
അതേസമയം തന്നെ സന്ദര്‍ശിച്ച പാര്‍ലമെന്ററികാര്യ മന്ത്രിയുടെ നേത്യത്വത്തിലുള്ള മന്ത്രിസംഘത്തിനോട് പ്രതിപക്ഷ നേതാവ് , ഡെപ്യൂട്ടി സ്പിക്കര്‍ പദവികളില്‍ സര്‍ക്കാര്‍ കടുംപിടുത്തം കാട്ടരുതെന്ന് യുപിഎ അദ്ധ്യക്ഷ സോണിയാഗാന്ധി നിര്‍ദ്ദേശിച്ചു.
പാര്‍ലമെന്റ് സമ്മേളനം ആരംഭിയ്ക്കാന്‍ ദിവസങ്ങള്‍ ഉണ്ടെങ്കിലും നേരത്തെ തയ്യാറെടുപ്പുകള്‍ തുടങ്ങുകയാണ് ഇത്തവണ കേന്ദ്രസര്‍ക്കാര്‍. പതിനെഴാം ലോക്‌സഭയിലേത് മികച്ച ഭൂരിപക്ഷം ആണെങ്കിലും രാജ്യസഭയില്‍ ഭൂരിപക്ഷമില്ല. ഇത് മറികടക്കുന്ന നയതന്ത്രമാണ് ജൂണ്‍ 19 ന് സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് ഉള്ള ലക്ഷ്യം. പാര്‍ലമെന്ററികാര്യമന്ത്രി പ്രഹ്‌ളാദ് ജോഷിയുടെ നേത്യത്വത്തില്‍ നരേന്ദ്രസിംഗ് തോമറും അര്‍ജുന്‍ രാം മേഘ്വാളും ഉള്‍പ്പെട്ട മന്ത്രിസംഘം യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ഇന്ന് വസതിയിലെത്തി സന്ദര്‍ശിച്ചു.
സഭാ നടപടികള്‍ സമാധാനപരമായ് മുന്നോട്ട് കൊണ്ടുപോകാനുള്ള സഹകരണമാണ് സംഘം അഭ്യര്‍ത്ഥിച്ചത്. എല്ലാ വിഷയങ്ങളും സഭയില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് അവര്‍ വ്യക്തമാക്കി. മന്ത്രി സംഘത്തിന്റെ സന്ദര്‍ശനത്തില്‍ ക്യതജ്ഞത അറിയിച്ച സോണിയാ ഗാന്ധി പ്രതിപക്ഷ നേതാവ്, ലോക്‌സഭയിലെ ഡെപ്യൂട്ടി സ്പീക്കര്‍ തുടങ്ങിയ വിഷയങ്ങളില്‍ കടുംപിടുത്തം കാട്ടരുതെന്ന് നിര്‍ദ്ദേശിച്ചു. രാജ്യസഭയിലെ സഭാ കോണ്‍ഗ്രസ്സിന്റെ സഭാനേതാവ് ഗുലാം നബി ആസാദിനെയും ഡിഎംകെ നേതാവ് ടിആര്‍ബാലുവിനെയും മന്ത്രിതല സംഘം വസതിയില്‍ സന്ദര്‍ശിച്ചു.
രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തെ മറികടക്കാനുള്ള നീക്കങ്ങള്‍ ബിജെപി ആരംഭിച്ചു. ഇക്കാര്യത്തില്‍ സഹകരണം ഉറപ്പിയ്ക്കാന്‍ ബിഎസ്പി, ബിജെഡിടിആര്‍എസ് തുടങ്ങിയ പാര്‍ട്ടികളുമായ് അനൗദ്യോഗിക ചര്‍ച്ചകള്‍ സര്‍ക്കാര്‍ തുടങ്ങി. മുത്തലാക്ക് അടക്കം നിലവില്‍ ഒര്‍ഡിനന്‍സ് പ്രകാരം പ്രാബല്യത്തിലുള്ള പത്ത് ബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇന്നലെ പുനസംഘടിപ്പിയ്ക്കപ്പെട്ട എട്ട് ക്യാബിനെറ്റ് കമ്മറ്റികളില്‍ മൂന്നെണ്ണം ഇന്ന് ചേര്‍ന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here