Advertisement

റഷ്യയുടെ സ്വന്തം ‘ചെർണോബിൽ’ വരുന്നു; പ്രതിസ്ഥാനത്ത് അമേരിക്ക

June 7, 2019
Google News 1 minute Read

റഷ്യയിലെ ചെർണോബിൽ ആണവ നിലയത്തിലുണ്ടായ പൊട്ടിത്തെറിയുടെ ഉള്ളുകള്ളികൾ ചർച്ച ചെയ്യുന്ന ‘ചെർണോബിൽ’ എന്ന എച്ച്ബിഒ മിനി സീരീസ് മികച്ച അഭിപ്രായങ്ങളാണ് നേടിയത്. മേക്കിംഗും അഭിനയവുമെല്ലാം വളരെ ഗംഭീരമെന്ന അഭിപ്രായമുയർന്നതിനെത്തുടർന്ന് ചെർണോബിൽ ഐഎംഡിബിയിലെ ടോപ്പ് റേറ്റഡ് ടിവി ഷോ ആയി മാറിയിരുന്നു. എന്നാൽ ഈ സീരീസ് വ്യാജ സന്ദേശം പ്രചരിപ്പിക്കുകയാണെന്നാരോപിച്ച് റഷ്യൽ മാധ്യമങ്ങൾ രംഗത്തു വന്നിരിക്കുകയാണ്.

സീരീസ് വെറും കാരിക്കേച്ചർ മാത്രമാണെന്നും സത്യമല്ലെന്നുമാണ് മോസ്കോ ടൈംസ് അഭിപ്രായപ്പെട്ടത്. ഒപ്പം എൻടിവി എന്ന റഷ്യൽ മീഡിയ നെറ്റ്‌വർക്ക് സംഭവത്തിൻ്റെ സത്യാവസ്ഥയെപ്പറ്റി മറ്റൊരു സീരീസ് ചെയ്യാനുള്ള ശ്രമത്തിലാണെന്നും റിപ്പോർട്ടുകളുണ്ട്. ചെർണോബിൽ ദുരന്തത്തിൽ അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ പങ്ക് വെളിപ്പെടുത്തുന്ന സീരീസാവും ഇതെന്ന് മോസ്കോ ടൈംസ് പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here