Advertisement

മരടിലെ അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്നതിനുള്ള കാലാവധി നാളെ അവസാനിക്കും

June 7, 2019
Google News 1 minute Read

മരട് നഗരസഭയിലെ അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്നതിനുള്ള കാലാവധി നാളെ അവസാനിക്കും. തീരദേശപരിപാലന ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയാണ് ഫ്‌ളാറ്റുകൾ പൊളിക്കാൻ ഉത്തരവിട്ടത്. അതേസമയം ഉത്തരവ് നടപ്പാക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ യാതൊരു നടപടിയും നഗരസഭയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

തീരദേശ പരിപാലന ചട്ടം ലംഘിച്ച് പണിത അഞ്ച് ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കാൻ കഴിഞ്ഞ മെയ് 9നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഒരുമാസത്തിനകം അനധികൃത കെട്ടിടങ്ങൾ നീക്കം ചെയ്യണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. ഈ സമയ പരിധി നാളെ അവസാനിക്കുമെന്നിരിക്കെ ഉത്തരവ് നടപ്പാക്കാൻ യാതൊരു നീക്കവും മരട് നഗരസഭയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ആദ്യഘട്ട നടപടിയെന്ന നിലയിൽ പൊളിക്കാൻ ചിലവാകുന്ന തുക കണക്കാക്കാൻ നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്.

Read Also : എറണാകുളം മരടിലെ 5 അപാർട്ട്‌മെന്റുകൾ ഒരുമാസത്തിനകം പൊളിച്ചുനീക്കണമെന്ന് ഉത്തരവ്

ഫ്‌ളാറ്റുകൾ പൊളിക്കുമ്പോഴുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾ പഠിക്കാനും പുനരധിവാസം സംബന്ധിച്ച കാര്യങ്ങൾക്കുമായി ഇപ്പോഴും ചർച്ചകൾ നടക്കുകയാണെന്ന് നഗരസഭാ ചെയർപേഴ്‌സൺ പറയുന്നു

തീരദേശ പരിപാലന നിയമം ലംഘിച്ച ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിൻ ഹൗസിങ്, കായലോരം അപ്പാർട്ട്‌മെന്റ്, ആൽഫാ വെഞ്ചേഴ്‌സ് എന്നീ സമുച്ചയങ്ങൾക്കെതിരേയാണ് നടപടിയെടുക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്. കലക്ടർ, തദ്ദേശഭരണ സെക്രട്ടറി, മുനിസിപ്പൽ സെക്രട്ടറി എന്നിവരെ ഉൾപ്പെടുത്തി കഴിഞ്ഞ നവംബറിൽ കോടതി നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് കണക്കിലെടുത്താണ് വിധി. തീരദേശ നിയന്ത്രണമേഖലയുടെ മൂന്നാംവിഭാഗത്തിൽ വരുന്ന സ്ഥലത്താണ് കെട്ടിടങ്ങൾ നിർമ്മിച്ചതെന്നും ഇതിനായി അന്നത്തെ മരട് പഞ്ചായത്ത് സമിതി വഴിവിട്ട് പ്രവർത്തിച്ചെന്നും തെളിഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here