Advertisement

ഭിന്നശേഷിക്കാരുടെ വിവിധ പദ്ധതികൾക്കായി 2 കോടി

June 7, 2019
Google News 1 minute Read
annual income to be eligible for monitory help from disaster relief fund raised

2019-20 സാമ്പത്തിക വർഷത്തിൽ ഭിന്നശേഷിക്കാർക്കുള്ള വിവിധ പദ്ധതികൾക്കായി 2 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. അംഗപരിമിതർക്കായുള്ള സംസ്ഥാന കമ്മീഷണർ സമർപ്പിച്ച പ്രൊപ്പോസർ വിലയിരുത്തിയാണ് ഭരണാനുമതി നൽകിയത്.

ഗവേഷണം, വികസനം, പുനരധിവാസം എന്നിവയ്ക്കായി 40 ലക്ഷം രൂപ, ലഘുലേഖകൾ, കൈപുസ്തകം, ബ്രോഷർ എന്നിവയുടെ പ്രസിദ്ധീകരണത്തിന് 3 ലക്ഷം, പൊതുജന ബോധവത്ക്കരണത്തിന് 1.16 കോടി, ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പരിശോധനയ്ക്കും രജിസ്‌ട്രേഷൻ ഉറപ്പാക്കുന്നതിനും 2 ലക്ഷം, ഭിന്നശേഷിക്കാർക്കായി അദാലത്തുകൾക്കും സിറ്റിംഗുകൾക്കുമായി 3 ലക്ഷം, നിയമ സഹായത്തിനും നിയമോപദേശത്തിനുമായി 10 ലക്ഷം രൂപ, ജില്ലാതല, സംസ്ഥാനതല കലാമേളകൾക്കും കായികമേളകൾക്കുമായി 3 ലക്ഷം, ബോധവത്ക്കരണ പരിപാടികൾക്കും സെമിനാറുകൾക്കും കോൺഫറൻസുകൾക്കുമായി 10 ലക്ഷം, ബോർഡുകളും സ്ലൈഡുകളും നിർമ്മിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നതിന് 10 ലക്ഷം, ഭിന്നശേഷിക്കാരുടെ കലാസൃഷ്ടിക്കുള്ള അവാർഡ്, പ്രസിദ്ധീകരണം എന്നിവയ്ക്കായി 3 ലക്ഷം രൂപ എന്നിങ്ങനെയാണ് ഭരണാനുമതി നൽകിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here