അബുദാബിയില്‍ നിന്നും ഡല്‍ഹിയിലേക്കും മുംബൈയ്ക്കും പ്രതിദിന സര്‍വീസുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്

യാത്രക്കാരുടെ ബാഹുല്യം കണക്കിലെടുത്ത് അബുദാബിയില്‍ നിന്നും ഡല്‍ഹിയിലേക്കും മുംബൈയ്ക്കും പ്രതിദിന സര്‍വീസുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. കേരളത്തിലേതടക്കമുള്ള യാത്രക്കാരുടെ ബുദ്ധിമുട്ടിന് ഒരു പരിധിവരെ ഇന്‍ഡിഗോയുടെ ഈ തീരുമാനം സഹായകമാകുമെന്ന് കരുതുന്നു.
പല വിമാനകമ്പിനികളും സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയതിനാലും ചില വിമാന കമ്പനികള്‍ സര്‍വീസ് നിര്‍ത്തിയതിനാലും അബുദാബിയില്‍ നിന്നും ഈ റൂട്ടില്‍ യാത്രക്കാര്‍ നേരിട്ടിരുന്ന യാത്രാ ബുദ്ധിമുട്ടിനു ഒരു പരിധിവരെ സഹകമാകുകയാണ് ഇന്‍ഡിഗോയുടെ ഈ തീരുമാനം. കേരളത്തിലേക്ക് മുംബൈ വഴി ചിലവു കുറച്ച് യാത്ര ചെയ്യുന്നതിനു സാധിക്കുമെന്നും അബുദാബിയില്‍ നിന്നുള്ള യാത്രക്കാര്‍ കരുതുന്നു.
അബുദാബിയില്‍ നിന്ന് രാത്രി 11.30നു പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം പുലര്‍ച്ചെ 4.20ന് മുംബൈയില്‍ എത്തും. ഡല്‍ഹിയിലേക്കുള്ള വിമാനം രാവിലെ 9.20ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.40നു ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തുന്ന രീതിയില്‍ ആണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ, വിനോദസഞ്ചാര ബന്ധത്തിനു കൂടുതല്‍ ശക്തി പകരാന്‍ വിമാന സര്‍വീസ് വ്യാപിപ്പിക്കുന്നതിലൂടെ സാധിക്കുമെന്ന് അധികൃതര്‍ കരുതുന്നു.
കേരളത്തിലേക്ക് കൂടുതല്‍ സര്‍വ്വീസുകള്‍ തങ്ങളിടെ പരിഗണയിലുണ്ടെന്നും ഇപ്പോള്‍ കൊച്ചി, തിരുവനന്തപുരം ,കോഴിക്കോട് സെക്ടറുകളിലേക്കു പ്രതിദിന സര്‍വീസുകള്‍ അബുദാബിയില്‍ നിന്നും നടത്തുന്നുണ്ടെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് സുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here