Advertisement

അന്താരാഷ്ട്ര യോഗാ ദിനം ഇത്തവണയും രാജ്യ വ്യാപകമായി ആചരിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കര്‍

June 8, 2019
Google News 0 minutes Read

അന്താരാഷ്ട്ര യോഗാ ദിനം ഇത്തവണയും രാജ്യ വ്യാപകമായി ആചരിക്കുമെന്ന് കേന്ദ്ര വനം പരിസ്ഥി മന്ത്രി പ്രകാശ് ജാവേദ്ക്കര്‍. ജാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് ഇത്തവണ പ്രധാന പരിപാടി നടക്കുന്നത്. യോഗയുടെ പ്രോല്‍സാഹത്തിനായി ഇത്തവണ മാധ്യമങ്ങള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തിട്ടുണ്ടെന്നും ജാവേദ്ക്കര്‍ പറഞ്ഞു.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ വിപുലമായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുന്നത്. ആരോഗ്യ സംരക്ഷത്തിലുള്ള മികച്ച ഉപാധിയായിട്ടാണ് ലോക രാജ്യങ്ങള്‍ യോഗയെ കാണുന്നതെന്ന് കേന്ദ്രവനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ പറഞ്ഞു. അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കുന്ന ജൂണ്‍ 21ന് രാജ്യവ്യാപകമായി പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ ജാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് പ്രധാനമായും പരിപാടി സംഘടിപ്പിക്കുക. പരിപാടി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.

വിവിധ മന്ത്രാലങ്ങള്‍ യോഗാ ദിനത്തിന്റെ ഭാഗമാകും. യോഗയുടെ പ്രോത്സാഹനത്തിനായി 33 മാധ്യമ സ്ഥാപനങ്ങള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്ന് ജാവേദ്ക്കര്‍ വ്യക്തമാക്കി.
ജൂണ്‍ 10 മുതല്‍ ജൂണ്‍ 25 വരെയാണ് പ്രചാരണത്തിന്റെ കാലാവധി. ഈ സമയത്ത് ആരോഗ്യ സംബന്ധമായി മികച്ച വാര്‍ത്ത നല്‍കുന്ന ടിവി, റേഡിയോ, പത്ര സ്ഥാപനങ്ങള്‍ക്കാകും പുരസ്‌കാരം നല്‍കുക. മലയാള അടക്കമുള്ള 22 ഭാഷകളിലെ റിപ്പോര്‍ട്ട് പരിഗണിക്കും. ഡല്‍ഹി, ഷിംല, മൈസൂര്‍, അഹ്മദാബാദ്, എന്നിവിടങ്ങളിലും വിപുലമായ യോഗാ പരിപാടികള്‍ സംഘടിപ്പിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here