അലിഗഢിൽ രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവം; സ്വര ഭാസ്‌ക്കറെ പരിഹസിച്ച് ഐപിഎസ് ഉദ്യോഗസ്ഥൻ; ഒടുവിൽ മാപ്പ്

അലിഗഢിൽ രണ്ടര വയസുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവം ബോളിവുഡ് താരം സ്വര ഭാസ്‌ക്കറെ പരിഹസിക്കാൻ ഉപയോഗിച്ച് ഗുജറാത്ത് ഐപിഎസ് ഉദ്യോഗസ്ഥൻ. സംഭവത്തെ മുൻനിർത്തി, സ്വര ഭാസ്‌കറിന്റെ ഇതിനെക്കുറിച്ചുള്ള അഭിപ്രായം എന്താണ് എന്നായിരുന്നു ഐപിഎസ് ഉദ്യോഗസ്ഥൻ വിപുൽ അഗർവാളിന്റെ ട്വീറ്റ്. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നതോടെ ട്വീറ്റ് പിൻവലിച്ച് വിപുൽ മാപ്പ് പറഞ്ഞു.
An IPS trolling an actress on the deteriorating law and order in UP. Changing times! https://t.co/pjcQVT15d7
— Piyush Rai (@Benarasiyaa) 7 June 2019
സ്വര ഭാസ്‌കർ അഭിപ്രായം എന്താണെന്നറിയുന്നതിനേക്കാളും വിപുൽ പ്രധാന്യം നൽകേണ്ടത് അഹ്മദാബാദിലെ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന ക്രമസമാധാനത്തെക്കുറിച്ചാണെന്ന് ഓർമിപ്പിച്ചായിരുന്നു സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർന്നത്. ഉത്തർപ്രദേശിലെ ക്രമസമാധാനം തകർന്നു കൊണ്ടിരിക്കുന്നത് തടയാൻ കഴിയാത്ത പൊലീസ്, സ്വര ഭാസ്‌കറിന്റെ അഭിപ്രായം അറിയാൻ കാത്തിരിക്കുന്നതിലെ അനൗചിത്യവും ട്വിറ്റർ ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടി.
An IPS trolling an actress on the deteriorating law and order in UP. Changing times! https://t.co/pjcQVT15d7
— Piyush Rai (@Benarasiyaa) 7 June 2019
വിമർശനം രൂക്ഷമായതോടെ വിപുൽ തന്റെ ട്വീറ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞു. തന്റെ ട്വീറ്റ് ചിലരുടെ വികാരത്തെ വ്രണപ്പെടുത്തിയതായി കാണുന്നു. താൻ ഒരിക്കലും അത് ഉദ്ദേശിച്ചിരുന്നില്ല, താൻ മാപ്പു ചോദിക്കുന്നു. അതിനാൽ മറ്റ് മുൻവിധികളൊന്നുമില്ലാതെ താൻ ആ ട്വീറ്റ് പിൻവലിക്കുന്നു എന്ന് വിപുൽ ട്വീറ്റ് ചെയ്തു.
Friends it seems that my tweets have hurt the feelings of few. I apologise as I never intended to do so. So I’ve deleted the tweets without prejudice to my right to express myself. I maintain absolute objectivity and neutrality and shall continue to do so. Please keep supporting
— Vipul Aggarwal IPS (@ipsvipul_) 7 June 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here