തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പാര്‍ട്ടിക്കും മുന്നണിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി വിഎസ് അച്യുതാനന്ദന്‍

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പാര്‍ട്ടിക്കും മുന്നണിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി വിഎസ് അച്യുതാനന്ദന്‍. തോല്‍വിക്ക് ഇടതുപക്ഷം ശരിയായ ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്ന് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.

ദുരാചാരങ്ങള്‍ ഉള്ള കാലത്ത് ഇടതുപക്ഷം മുന്നേറുകയാണ് ചെയ്തത്. യാഥാസ്ഥിതികത്വം നിഷ്പ്രഭമാക്കാന്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്ക് കഴിയുന്നുന്നില്ലെന്നും വിഎസ് വിമര്‍ശിച്ചു. ഇടതുപക്ഷ പ്രസ്ഥാനം ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തോല്‍വിക്ക് തൊടുന്യായം കണ്ടെത്തുന്നതില്‍ അത് പരിമിതപ്പെടരുതെന്നും വിഎസ് പറഞ്ഞു. തിരിച്ചുവരവിന് ജനങ്ങളിലേക്ക് ഇറങ്ങുകയല്ലാതെ മറ്റ് കുറുക്കുവഴികളില്ലെന്നും വിഎസ് വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top