Advertisement

പശ്ചിമ ബംഗാളിൽ ബിജെപി-തൃണമൂൽ പ്രവർത്തകർ ഏറ്റമുട്ടി; അഞ്ച് പേർ കൊല്ലപ്പെട്ടു

June 9, 2019
Google News 1 minute Read

പശ്ചിമ ബംഗാളിൽ ബിജെപി-തൃണമൂൽ പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. നോർത്ത് പർഗാസ് 24 ജില്ലയിൽ ശനിയാഴ്ച വൈകിട്ട് ഉണ്ടായ സംഘർഷത്തിലാണ് മൂന്ന് ബിജെപി പ്രവർത്തകരും ഒരു തൃണമൂൽ കോൺഗ്രന് പ്രവർത്തകനും കൊല്ലപ്പെട്ടത്. പാർട്ടികളിലൊന്നിലും പെടാത്ത ഒരാളും സംഘർഷത്തിൽ കൊല്ലപ്പെട്ടു. സംഭവ സ്ഥലത്ത് വൻ പൊലിസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

നയ്ജാത്, സന്ദേശ്കാളി പ്രദേശത്ത് നിന്നും പാർട്ടി പതാകകൾ അഴിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉണ്ടായത്. തൃണമൂൽ ഗുണ്ടകൾ ബിജെപിയെ അക്രമിക്കുകയാണെന്നും ആഭ്യന്തര മന്ത്രി അമിത് ഷായെ സ്ഥിതി ഗതികൾ ധരിപ്പിക്കുമെന്നും ബിജെപി നേതാവ് മുകുൾ റോയ് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here