Advertisement

വിമാന യാത്രക്കൂലി വര്‍ദ്ധനവ് തടയാന്‍ അടിയന്തര ഇടപെടലുണ്ടാകുമെന്നു കേരളത്തിന് കേന്ദ്രത്തിന്റെ ഉറപ്പ്

June 9, 2019
Google News 1 minute Read

വിമാന യാത്രക്കൂലി വര്‍ദ്ധനവ് തടയാന്‍ അടിയന്തര ഇടപെടലുണ്ടാകുമെന്നു കേരളത്തിന് കേന്ദ്രത്തിന്റെ ഉറപ്പ്. വ്യോമയാന സെക്രട്ടറി വിമാന കമ്പനികളുടെ യോഗം വിളിക്കും. കേരളത്തിലെ വിമാനത്താവളങ്ങളുടെ വികസന പദ്ധതി തയ്യാറാക്കുന്നതിനായി സംസ്ഥാനം സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യോമയാന സെക്രട്ടറി പ്രദീപ് സിംഗ് കരോള പറഞ്ഞു.

ആഘോഷവേളകളില്‍ അന്തരാഷ്ട്ര- ആഭ്യന്തര വിമാനയാത്രാ നിരക്കുകള്‍ കുതിച്ചുയരുന്നത് പതിവാണ്. ഇത്തരം വര്‍ദ്ധനവ് തടയാന്‍ സ്ഥിരം സംവിധാനം വേണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഈദ് അവധി പ്രമാണിച്ച് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്.  ഗള്‍ഫില്‍ നിന്ന് അടക്കമുള്ള പ്രവാസികളായ മലയാളികളെ ഇത് ബാധിച്ചിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി കേന്ദ്ര വ്യോമയാന സെക്രട്ടറിയെ പ്രദീപ് സിംഗ് കരോളയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നിരക്ക് പരിധി വിട്ടുയരുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ ജൂലൈയില്‍ വ്യോമയാന കമ്പനികളുടെ യോഗം വിളിക്കും.

പ്രവാസികളുടെ വിമാന യാത്രാ നിരക്ക് കുറയ്ക്കാന്‍ ഇടപെടല്‍ ഉണ്ടാകുമെന്ന് ചുമതലയേറ്റ ഉടന്‍ കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞിരുന്നു. സമീപകാലത്തെ ഉയര്‍ന്ന നിരക്ക് സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി പട്ടിക സമര്‍പ്പിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളങ്ങളുടെ വികസനത്തിനായി കൂടുതല്‍ പദ്ധതി തയ്യാറാക്കാന്‍ മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനം സന്ദര്‍ശിച്ച് വ്യോമയാന സെക്രട്ടറി വികസന പദ്ധതിക്ക് രൂപം നല്‍കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here