Advertisement

ഓട്ടോറിക്ഷകളും ഇനി വിരൽ തുമ്പിൽ

June 9, 2019
Google News 0 minutes Read

ഓൺലൈൻ ടാക്‌സി സേവനത്തിന് പിന്നാലെ ഇനി ഓട്ടോറിക്ഷകളും വിരൽ തുമ്പിൽ ലഭ്യമാകും. ഓൺലൈൻ ആയി ഓട്ടോ ബുക്ക് ചെയ്ത് യാത്ര ചെയ്യാവുന്ന കോൾ ഓട്ടോ എന്ന ആപ്ലിക്കേഷൻ കോഴിക്കോട് പുറത്തിറക്കി. കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പോലെ ലഭ്യമാകുന്നു എന്നതാണ് ആപ്ലിക്കേഷന്റെ പ്രത്യേകത.

യാത്രക്കാരന് കോൾ ഓട്ടോ എന്ന മൊബൈൽ ആപ്ലിക്കേഷൻ സൗജന്യമായി ഡൗൺലോഡ് ചെയ്യാം. ഇതിലൂടെ ഏറ്റവും അടുത്തുള്ള ഓട്ടോയെ പെട്ടെന്ന് ബുക്ക് ചെയ്യാനാകും. യാത്ര പോകാൻ ഉദ്ദേശിക്കുന്ന സ്ഥലത്തേക്കുള്ള യാത്രാ കൂലിയും ദൂരവും നേരത്തെ തന്നെ മനസിലാക്കാം. ചലച്ചിത്ര നടന്മാരായ ടൊവിനോ തോമസ്, വിനോദ് കോവൂർ എന്നിവർ ചേർന്നാണ് ആപ്ലിക്കേഷൻ പുറത്തിറക്കിയത്.

നിലവിലുള്ള ഔദ്യോഗിക നിരക്ക് തന്നെയാണ് ഈടാക്കുക. തൊഴിലാളി യൂണിയനുകളെ സഹകരിപ്പിച്ചാണ് പ്രവർത്തനം. 15 ദിവസത്തിനകം സംവിധാനം പൂർണരൂപത്തിൽ പൊതു ജനങ്ങൾക്ക് ലഭ്യമാവും. സ്ത്രീ സുരക്ഷ കണക്കിലെടുത്ത് ആപ്പിൽ എമർജൻസി ബട്ടൻ എന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്. അടിയന്തിര ഘട്ടത്തിൽ പൊലീസിലും ബന്ധപ്പെട്ട പത്ത് നമ്പറുകളിലേക്കും അലർട്ട് സന്ദേശം അയക്കുന്നതിനുള്ള സംവിധാനമാണ് എമർജൻസി ബട്ടൺ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here