ആപ് അപ്‌ഡേറ്റ് ലിങ്കുകൾ തുറക്കുന്നതിന് മുമ്പ് ഒരു നിമിഷം; ചിലപ്പോൾ ഒറ്റ ക്ലിക്ക് അകലെ പതിയിരിക്കുന്നത് അപകടമാകാം

വാട്ട്‌സാപ്പ് ഫോർവേഡ് മെസ്സേജുകളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഒന്നാണ് ആപ്പ് അപ്‌ഡേറ്റ് ലിങ്കുകൾ. പലപ്പോഴും നാം ഉപയോഗിക്കുന്ന പല ആപ്പുകളുടേയും അപ്‌ഡേറ്റുകൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക എന്ന തലക്കെട്ടോടെ വരുന്ന ഇത്തരം മെസ്സേജുകൾക്കൊപ്പം വരുന്ന ലിങ്കിൽ തുറക്കുന്നതിന് മുമ്പ് ഒരു നിമിഷം.
ഈ ലിങ്ക് തുറന്നാൽ ചിലപ്പോൾ വൈറസ് നിങ്ങളുടെ ഫോണിൽ വന്നേക്കാം. എല്ലാ ലിങ്കുകളും അപകടകാരികളല്ലെങ്കിലും മലീഷ്യൽ കോഡ് ഉള്ളവ നിങ്ങളുടെ ഫോണിൽ വൈറസ് കൊണ്ടുവരും. ഇനി അഥവാ വൈറസ് ഇല്ലെങ്കിൽ ചിലപ്പോൾ ഇത്തരം ലിങ്കുകൾ നിങ്ങളെ എത്തിക്കുന്നത് മറ്റൊരു വെബ്‌സൈറ്റിലായിരിക്കാം. നിങ്ങളുടെ സ്വകാര്യ വിവരങ്ങളോ, അവരുടെ ചില അറ്റാച്ച്‌മെന്റുകൾ നിങ്ങളുടെ ഫോണിൽ ഓട്ടോ ഡൗൺലോഡ് ആവുന്നതിനും ഇതൊരു കാരണമാകും.
Read Also : 3ഡി ടച്ച്; ഗ്രൂപ്പിൽ പ്രൈവറ്റായുള്ള മെസ്സേജിംഗ്; പുതിയ അപ്‌ഡേഷനുമായി വാട്ട്‌സാപ്പ്
നാം കാത്തിരുന്ന ചില ഫീച്ചർ അവതരിപ്പിച്ചുവെന്ന തലക്കെട്ടോടെയായിരിക്കും ഇത്തരം ഫോർവേഡുകൾ വരുന്നത്. അതുകൊണ്ട് തന്നെ അവ ഡൗൺലോടാക്കാൻ തോന്നുക സ്വാഭാവികം. എന്നാൽ ചതിയിലേക്കുള്ള വാതിലുകളാണ് ഈ ലിങ്കുകൾ എന്ന് ഓർമ്മിക്കുക.
എപ്പോഴും, ആപ്പ് സ്റ്റോർ, പ്ലേ സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് മാത്രം പുതിയ അപ്‌ഡേറ്റ് ഡൗൺലോടാക്കുക. മറ്റ് സോഷ്യൽ മീഡിയ വഴി വരുന്ന ലിങ്കുകളിൽ നിന്നും അപ്‌ഡേറ്റുകൾ ഡൗൺലോടാക്കാതിരിക്കുക. ഓർക്കുക അവ വ്യാജമായിരിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here