തിരമാലയിൽ അകപ്പെട്ട കാറിൽ നിന്നും ഇറങ്ങിയോടി യാത്രക്കാരൻ; വീഡിയോ

തിരമാലയിൽ അകപ്പെട്ട കാറിൽ നിന്നും ഇറങ്ങിയോടുന്ന യാത്രക്കാരൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നു. മഹാരാഷ്ട്രയിലെ ഒരു ബീച്ചിലാണ് സംഭവം. കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങി ഓടുന്നതും രക്ഷാപ്രവര്‍ത്തനത്തിനായി ചിലര്‍ ഓടിയെത്തുന്നതും ദൃശ്യങ്ങളില്‍ കാണാം.

മഹാരാഷ്ട്രയിലെ പാല്‍ഘണ്ഡിലാണ് സംഭവം. തിരമാലകളില്‍ അകപ്പെട്ട് കാര്‍ ഒഴുകി നടക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തീരത്തുകൂടി ഓടിച്ചുവരുമ്പോള്‍ വാഹനം മണ്ണില്‍ പൂണ്ടുപോയതാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനിടെ കാറിന്റെ ഡോര്‍ തുറന്ന് പുറത്തേയ്ക്ക് ഇറങ്ങി ഒരാള്‍ ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിന് പിന്നാലെ പുറത്തുനിന്ന് ഒരാള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Top