ഉത്തരേന്ത്യയിൽ കനത്ത ചൂട് തുടരുന്നു; ഡൽഹിയിലും രാജസ്ഥാനിലും റെഡ് അലർട്ട്

ഉത്തരേന്ത്യയിലാകെ കനത്ത ചൂട് തുടരുന്നു. ഡൽഹിയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രത നിർദേശം നൽകി. റെഡ് അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം പാലം മേഘലയിൽ 48 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില വ്യക്തമാക്കിയത്. ജൂണിൽ രേഖപെടുത്തുന്ന ചരിത്രത്തിലെ ഏറ്റവും വലിയ താപനിലയാണിത്.

താപനില 45 ഡിഗ്രി സെൽഷ്യസ് പിന്നിടുമ്പോഴാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലെർട് പ്രഖ്യാപിക്കുക. എന്നാൽ ഡൽഹിയിൽ കഴിഞ്ഞ ദിവസം രേഖപെടുത്തിയത് 48 ഡിഗ്രി സെൽഷ്യസാണ്. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ താപനില ജൂൺ മാസത്തിൽ രേഖപെടുത്തുന്നത്. ഡൽഹി നിവാസികളോട് ഉച്ച സമയങ്ങളിൽ പുറത്തിറങ്ങരുതെന്ന് കാലാവസ്ഥ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

ഈ മാസം മുഴുവൻ ഉത്തരേന്ത്യയിലാകെ കനത്ത ചൂട് തുടർന്നേക്കുമെന്നാണ് സൂചന. ഇന്നും നാളെയും ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഡൽഹിക്ക് പുറമേ പടിഞ്ഞാറൻ രാജസ്ഥാനിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പടിഞ്ഞാറൻ മധ്യ പ്രദേശിൽ ഓറഞ്ച് അലേർട്ടും കിഴക്കൻ രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ്, കിഴക്കൻ മധ്യ പ്രദേശ് എന്നിവിടങ്ങളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More