കത്വ ബലാത്സംഗം; രാജ്യത്തെ ഞെട്ടിച്ച കേസിന്റെ നാൾ വഴികൾ

ജമ്മുകാശ്മീരിലെ കത്വയിൽ എട്ട് വയസ്സുകാരി ക്രൂരമായി കൂട്ട ബലാത്സംഗത്തിന് ഇരയാകുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്ത സംഭവം മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. രാജ്യത്ത് ഏറെ പ്രതിഷേധങ്ങൾ ഇതിനെതിരെ ഉയരുകയും ചെയ്തിരുന്നു. മുൻ റവന്യൂ ഉദ്യോഗസ്ഥനായ സഞ്ജി റാമാണ് കേസിലെ മുഖ്യപ്രതി. തെളിവ് നശിപ്പിക്കാൻ പ്രതികളെ സഹായിച്ചുവെന്നതടക്കം ആദ്യം കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരടക്കം കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു
കേസിന്റെ നാൾവഴികൾ
2018 ജനുവരി 10 – കാശ്മീരിലെ കത്വയിൽ കുതിരകളെ തീറ്റാനായി പോയ 8 വയസ്സുകാരിയെ കാണാതാകുന്നു. കുട്ടി വൈകീട്ട് വീട്ടിൽ തിരികെയെത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷണം തുടങ്ങുന്നു
ജനുവരി 12 – എല്ലായിടത്തും തിരച്ചിൽ നടത്തിയിട്ടും കുട്ടിയെ കാണാതിരുന്നതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുന്നു.
ജനുവരി 17- കുട്ടിയുടെ മൃതദേഹം വനത്തിനുള്ളിൽ നിന്നും കണ്ടെത്തുന്നു
ജനുവരി 18- പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായതായി കണ്ടെത്തി
ജനുവരി 19- കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ അറസ്റ്റിലായി
ജനുവരി 22 -കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
ഫെബ്രുവരി 16- കേസിലെ പ്രതികൾക്ക് വേണ്ടി പ്രാദേശിക സംഘടനകളുടെ നേതൃത്വത്തിൽ ജമ്മുവിൽ പ്രതിഷേധം. പ്രതിഷേധത്തിൽ ബിജെപി നേതാക്കളും പങ്കെടുത്തു
മാർച്ച് 20- കേസിലെ പ്രധാന പ്രതി സഞ്ജി റാം അറസ്റ്റിൽ
മാർച്ച് 21- കേസിൽ 7 പേരെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു
ഏപ്രിൽ 4- പെൺകുട്ടിയെ പ്രതികൾ തട്ടിക്കൊണ്ടു പോയി ക്ഷേത്രത്തിൽ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് പൊലീസിന്റെ കണ്ടെത്തൽ
ഏപ്രിൽ 11- സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം
ഏപ്രിൽ 13- പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവത്തെ അപലപിച്ചു
ഏപ്രിൽ 16- കേസിന്റെ വിചാരണ കത്വ കോടതിയിൽ ആരംഭിക്കുന്നു
മെയ് 7 -കേസിന്റെ വിചാരണ കാശ്മീരിന് പുറത്ത് പഞ്ചാബിലെ പത്താൻകോട്ട് കോടതിയിലേക്ക് മാറ്റുന്നു.
2019 ജൂൺ 3- 114 സാക്ഷികളെ വിസ്തരിച്ച ശേഷം കേസ് വിധി പറയാനായി ജൂൺ 10 ലേക്ക് മാറ്റി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here