‘എന്റെ പങ്കാളിയെക്കുറിച്ചോർത്ത് അഭിമാനിക്കുന്നു’; യുവരാജിനെ പുകഴ്ത്തി മുഹമ്മദ് കൈഫ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിച്ച യുവരാജ് സിംഗിനെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. യുവരാജുമൊത്തുള്ള ചിത്രങ്ങൾ സഹിതം തൻ്റെ ഫേസ്ബുക്ക് പേജിലൂടെ കൈഫ് രംഗത്തു വന്നത്.
‘ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മാച്ച് വിന്നർമാരിൽ ഒരാൾ, ബുദ്ധിമുട്ടേറിയ കടമ്പകളിലൂടെ തൻ്റെ അസാധാരണ കരിയർ രൂപപ്പെടുത്തിയ പോരാളി, എപ്പോഴും ഒരു വിജയിയായി കാണപെടുകയും ക്രിക്കറ്റ് ഫീൽഡിലെ എൻ്റെ ഏറ്റവും നല്ല ഓർമകളിൽ എൻ്റെ പങ്കാളിയായിരിക്കുകയും ചെയ്ത യുവരാജ്, നിന്നെക്കുറിച്ച് ഞങ്ങളെല്ലാം അഭിമാനിക്കുന്നു. നീ രാജ്യത്തിനു വേണ്ടി ചെയ്തതിൽ നിനക്ക് അഭിമാനിക്കാം’- കൈഫ് കുറിച്ചു.
ഇന്ത്യൻ മധ്യനിരയെ 2000 കാലഘട്ടത്തിൽ നിയന്ത്രിച്ചിരുന്ന താരങ്ങളാണ് യുവരാജും കൈഫും. ഇംഗ്ലണ്ടിനെതിരെ നടന്ന നാറ്റ്‌വെസ്റ്റ് സീരീസ് ഫൈനൽ മത്സരത്തിലെ ഇരുവരുടെയും പോരാട്ടം ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഐതിഹാസികമായ ബാറ്റിംഗ് പ്രകടനമായി കണക്കാക്കപ്പെടുന്നു. യുവരാജിൻ്റെയും കൈഫിൻ്റെയും ഫീൽഡിംഗ് പ്രകടനങ്ങളും അക്കാലത്തെ ഇന്ത്യൻ ടീമിൻ്റെ സവിശേഷതയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here