പാലക്കാട് വാഹനാപകടം; മരിച്ച ഏഴു പേരുടെയും പോസ്റ്റുമാര്‍ട്ടം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി

പാലക്കാട് വാഹനാപകടത്തില്‍ മരിച്ച ഏഴു പേരുടെയും പോസ്റ്റുമാര്‍ട്ടം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി. ആബുലന്‍സ് ഡ്രൈവര്‍ സുനീറിന്‍രെ മൃദദേഹം ഇന്നലെ തന്നെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയിരുന്നു. മറ്റ് ഏഴു പേരുടെയും മൃതദേഹങ്ങള്‍ ഇന്നു തന്നെ വീടുകളിലെത്തിക്കും.

ഇന്നലെ പാലക്കാട് തണ്ണിശേരിയില്‍ ആബുലന്‍സും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്നവര്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു.

ഒരു കുടുംബത്തിലെ രണ്ടു സഹോദരങ്ങളായ നാസറും സുബൈറും അപകടത്തില്‍പ്പെട്ടു. സുബൈറിന്റെ മൂത്ത ജേഷ്ഠന്‍ ബഷീറിന്റെ മകനായ ഫവാസ്, സഹോദരി പുത്രന്‍ ഉമ്മര്‍ ഫറൂക്ക് എന്നിവരും മരണപ്പെട്ടു. വെട്ടിക്കാട്ട് സ്വദേശിയാണ് ഉമ്മര്‍ ഫറൂക്ക്. മൃതദേഹങ്ങള്‍ വീട്ടില്‍ പൊതു ദര്‍ശനത്തിനുവെച്ച ശേ,ം തൊട്ടടുത്തുളള ഗ്രൗണ്ടിലും പൊതു ദര്‍ശനത്തിനു വെയ്ക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top