Advertisement

നന്ദി യുവരാജ്; സച്ചിന്റെ കുറിപ്പ്

June 10, 2019
Google News 1 minute Read

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിച്ച യുവരാജ് സിംഗിന് ആശംസകളറിയിച്ച് ലിറ്റിൽ മാസ്റ്റർ സച്ചിൻ തെണ്ടുൽക്കർ. യുവരാജ് ചെയ്തതിനു നന്ദി അറിയിച്ച സച്ചിൻ അദ്ദേഹത്തിന് ആശംസകളും അറിയിച്ചു.

‘എന്തൊരു മികച്ച കരിയറാണ് യുവി നിങ്ങൾക്കുണ്ടായിരുന്നത്. ടീം ആവശ്യപ്പെട്ടപ്പോഴെല്ലാം ഒരു ശരിയായ ചാമ്പ്യനായി നിങ്ങൾ അവതരിച്ചു. ഫീൽഡിലും ജീവിതത്തിൻ്റെ ഉയർച്ച താഴ്ചകളിലും നിങ്ങൾ കാണിച്ച പോരാട്ട വീര്യം ഗംഭീരമായിരുന്നു. നിങ്ങളുടെ രണ്ടാം ഇന്നിംഗ്സിന് എല്ലാ വിധ ആശംസകളും. നിങ്ങൾ ചെയ്തതിനെല്ലാം നന്ദി’- സച്ചിൻ ഫേസ്ബുക്കിൽ കുറിച്ചു.

നേരത്തെ, മുൻ താരങ്ങളായ മുഹമ്മദ് കൈഫ്, വീരേന്ദ്ര സെവാഗ് എന്നിവരും ഇന്ത്യൻ നായകൻ വിരാട് കോലിയും യുവരാജിന് ആശംസകളറിയിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here