Advertisement

ഉത്തരേന്ത്യയിൽ കൊടുംചൂട്; കേരള എക്‌സ്പ്രസിലെ നാല് യാത്രക്കാർ മരിച്ചു

June 11, 2019
Google News 1 minute Read

ഉത്തരേന്ത്യയിൽ കൊടും ചൂടിനെ തുടർന്ന് ട്രെയിൻ യാത്രക്കിടെ നാല് പേർ മരിച്ചു. നിർജലീകരണമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കേരള എക്‌സ്പ്രസിൽ സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്തിരുന്നവരാണ് മരിച്ചത്. മരിച്ചവർ തമിഴ്‌നാട് സ്വദേശികളാണ്. ആഗ്രയിൽ നിന്ന് കേരള എക്‌സ്പ്രസിൽ കയറിയ ഇവർ കോയമ്പത്തൂരിലേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്. ട്രെയിൻ ഉത്തർപ്രദേശിലെ ഝാൻസിയിൽ എത്തിയപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also; ഉത്തരേന്ത്യയിൽ കനത്ത ചൂട് തുടരുന്നു; ഡൽഹിയിലും രാജസ്ഥാനിലും റെഡ് അലർട്ട്

ഒരാളെ അത്യാസന്ന നിലയിൽ ഝാൻസിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാല് പേരും ചൂടിൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി കൂടെയുണ്ടായിരുന്ന യാത്രക്കാർ റെയിൽവേ അധികൃതരോട് പറഞ്ഞിട്ടുണ്ട്. ഝാൻസിയിൽ കഴിഞ്ഞ ദിവസം 48 ഡിഗ്രിക്ക് മുകളിൽ ചൂട് അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി കൊടും ചൂടാണ് ഉത്തരേന്ത്യയിൽ അനുഭവപ്പെടുന്നത്. ഇതേ തുടർന്ന് പല സംസ്ഥാനങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here