ധവാനു പരിക്ക്; ഇന്ത്യക്ക് വൻ തിരിച്ചടി

ഇന്ത്യക്ക് കനത്ത തിരിച്ചടിയായി ഓപ്പണർ ശിഖർ ധവാനു പരിക്ക്. വിരലിനു പരിക്കേറ്റ ധവാൻ മൂന്നാഴ്ച പുറത്തിരിക്കുമെന്നാണ് റിപ്പോർട്ട്. ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തിലാണ് ധവാൻ്റെ വിരലിനു പരിക്കേറ്റത്.
നഥാൻ കോൾട്ടർനൈലിൻ്റെ ബൗൺസർ ഇടതു കൈ വിരലിൽ ഇടിച്ചാണ് ധവാനു പരിക്ക് പറ്റിയത്. തള്ള വിരലിൽ പന്തിടിച്ചതിനെത്തുടർന്ന് ഫിസിയോ അദ്ദേഹത്തെ പരിശോധിച്ചിരുന്നു. തുടർന്നും ബാറ്റ് ചെയ്ത ധവാൻ സെഞ്ചുറി നേടിയാണ് കളം വിട്ടത്. ഇന്ത്യയുടെ വിജയത്തിൽ ആ ഇന്നിംഗ്സ് വളരെ നിർണ്ണായകമായിരുന്നു.
ധവാൻ രണ്ട് മത്സരങ്ങളിൽ പുറത്തിരിക്കേണ്ടി വരുമെന്നും, അതല്ല മൂന്നാഴ്ച പുറത്തിരിക്കേണ്ടി വരുമെന്നും റിപ്പോർട്ടുകളുണ്ട്. എന്തായാലും ധവാനു പകരം വരും മത്സരങ്ങളിൽ ലോകേഷ് രാഹുൽ രോഹിതിനൊപ്പം ഓപ്പൺ ചെയ്യാനാണ് സാധ്യത. ഒപ്പം, ദിനേഷ് കാർത്തികും അവസാന ഇലവനിലെത്തിയേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here