Advertisement

സംഘർഷത്തിൽ തകർന്ന പ്രതിമയ്ക്ക് പകരം വിദ്യാസാഗറിന്റെ പുതിയ പ്രതിമ മമതാ ബാനർജി അനാച്ഛാദനം ചെയ്തു

June 11, 2019
Google News 8 minutes Read

ബംഗാളിലെ നവോത്ഥാന നായകൻ ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പുതിയ പ്രതിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അനാച്ഛാദനം ചെയ്തു. വിദ്യാസാഗർ കോളേജിന് സമീപം ഹാരെ സ്‌കൂൾ ഗ്രൗണ്ടിലായിരുന്നു അനാച്ഛാദന ചടങ്ങുകൾ. കഴിഞ്ഞ മാസം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അമിത് ഷായുടെ റോഡ് ഷോ കടന്നു പോകുന്നതിനിടെയുണ്ടായ സംഘർഷത്തെ തുടർന്നാണ് വിദ്യാസാഗർ കോളേജിൽ സ്ഥാപിച്ചിരുന്ന വിദ്യാസാഗറിന്റെ പ്രതിമ തകർക്കപ്പെട്ടത്.

Read Also; ‘ഇങ്ങനെ കള്ളം പറയാൻ നാണമില്ലേ?’; ഈശ്വർ ചന്ദ്രവിദ്യാസാഗറിന്റെ പ്രതിമ നിർമ്മിക്കാൻ മോദിയുടെ സഹായം വേണ്ടെന്ന് മമത ബാനർജി

പ്രതിമ എത്രയും വേഗം നിർമ്മിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി മമത ബാനർജി ഈ വാഗ്ദാനം തള്ളിയിരുന്നു. സംഭവം നടന്ന് ഒരു മാസം പിന്നിടുന്നതിന് മുമ്പേയാണ് മമത പുതിയ പ്രതിമ അനാച്ഛാദനം ചെയ്തത്. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം പ്രതിമ വിദ്യാസാഗർ കോളേജിൽ നേരത്തെ പ്രതിമയുണ്ടായിരുന്നിടത്ത് തന്നെ സ്ഥാപിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here