Advertisement

108 കലാകാരന്‍മാരെ അണിനിരത്തി മാധവം എന്ന നൃത്ത നാടകവുമായി അബുദാബിയിലെ ഒരു സംഘം വീട്ടമ്മമാര്‍

June 12, 2019
Google News 0 minutes Read

മാധവം എന്ന പേരില്‍ ശ്രീകൃഷ്ണന്റെ ബാല്യം, നാടകവും നൃത്തവുമായി സമുന്യയിപ്പിച്ച് അവതരിപ്പിക്കുകയാണ് അബുദാബിയിലെ ഒരു സംഘം വീട്ടമ്മമാര്‍.നൃത്ത അധ്യാപികയായ ആര്‍ എല്‍ വി .സൗമ്യ പ്രകാശിന്റെ നേതൃത്വത്തില്‍ 108 കലാകാരന്‍മാരെ അണിനിരത്തിയാണ് സംവിധായകനായ ബിജു കിഴക്കനേല മാധവത്തെ വേദിയിലെത്തിക്കുന്നത് .

അബുദാബിയിലെ നൃത്ത അധ്യാപികയായ ആര്‍എല്‍വി സൗമ്യ പ്രകാശിന്റെ നേതൃത്വത്തില്‍ 108 കലാകാരന്‍ ചേര്‍ന്നാണ് മാധവം അരങ്ങേറുന്നത്. ഏകദേശം രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മാധവം എന്ന നാടക നൃത്താവിഷ്‌കാരത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ രസകരമായ ബാല്യകാലമാണ് അവതരിപ്പിക്കുന്നത്.

അബുദാബിയില്‍ ഒരുങ്ങുന്ന മാധവത്തിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കുന്നത് ഏറെയും സ്ത്രീകള്‍ തന്നെ. നൃത്ത അധ്യാപികയായ സൗമ്യയുടേതാണ് മാധവമെന്ന നൃത്ത നാടകത്തിന്റെ ആശയം.ബിജു കിഴക്കനേല സംവിധാനവും, ഷിജു മുരുക്കുംപുഴ സഹ സംവിധാനം നിര്‍വഹിക്കുന്ന മാധവം എന്ന നാടക നൃത്താവിഷ്‌കാരത്തിന്റെ സംഗീതവും,കലാ സംവിധാനവും നിര്‍വഹിക്കുന്നത് അബുദാബിയിലെ പ്രധന നൃത്ത സംഗീത അക്കാദമിയായ നവരസയിലെ പ്രധാന അധ്യാപകനായ ഷാജിയാണ്.

സാങ്കേതിക സഹായം ക്ലിന്റ് പവിത്രനും സുനില്‍ ഷൊര്‍ണ്ണൂരും ചേര്‍ന്നാണ്എബാലെ അവതരിപ്പിക്കുന്നത്‌. മലയാളിയുടെ പ്രിയ കലാരൂപത്തെ വിദേശികള്‍ക്കുകൂടി പരിചയപ്പെടുത്തുക എന്നതും ഈ പരിപാടികൊണ്ട് സംഘാടകര്‍ ലക്ഷ്യമാക്കുന്നു.ജൂണ്‍ പതിനഞ്ചിന് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ രാത്രി ഏഴ് മണിക്കാണ് മാധവം അരങ്ങേറുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here