സോഷ്യൽ മീഡയ ‘ബിസിനസ്സ്’; ശ്രദ്ധിക്കേണ്ടത്

ഇന്ന് ഓൺലൈനാണ് ബിസിനസ്സിനായി മിക്കവരും തെരഞ്ഞെടുക്കുന്നത്. കടയ്ക്കായി സ്ഥലം കണ്ടെത്തേണ്ട, സ്റ്റാഫ് നിയമനം വേണ്ട, നിശ്ചിത ഉപഭോക്താക്കളിലേക്ക് ഒതുങ്ങാതെ കൂടുതൽ ആളുകളിലേക്ക് ബിസിനസ്സ് എത്തുന്നു തുടങ്ങി നിരവധി ഘടകങ്ങളുണ്ട് ഇത്തരം കച്ചവടത്തിന്. അതുകൊണ്ട് തന്നെ കൂൺ മുളയ്ക്കുന്നതിനേക്കാൾ വേഗത്തിലാണ് ഓൺലൈൻ സംരംഭങ്ങൾ തുടങ്ങുന്നത്. ഇതിന്റെ പ്രധാന വിപണനം വാട്ട്‌സാപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ്. എന്നാൽ ഇതിന് പിന്നിൽ ചതിയും ഒളിഞ്ഞ് കിടപ്പുണ്ട്.
മിക്കപ്പോഴും വാട്ട്‌സാപ്പ് ഫേസ്ബുക്ക് ഗ്രൂപ്പുകൾ വഴിയോ, സോഷ്യൽ മീഡിയ പേജുകൾ വഴിയോ ആണ് വിൽപ്പന. ഇതിൽ മെസ്സേജ് അയച്ചോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ കയറിയോ ഓർഡറോ ചെയ്യുകയാണ് പതിവ്. എന്നാൽ ഇവയിലേത് വ്യാജം വ്യാജമല്ല എന്നെങ്ങനെ തിരിച്ചറിയും.
ഇത്തരം ഓൺലൈൻ കച്ചവടക്കാരിൽ ചിലർ കള്ളന്മാരുമായിരിക്കും. പണം നൽകി വാങ്ങിയ സാധനം പറഞ്ഞ തിയതി കഴിഞ്ഞും എത്താതിരിക്കുന്നതോടെയേ ചതി പറ്റിയെന്ന് നാം മനസ്സിലാക്കുകയുള്ളു. അതുകൊണ്ട് തന്നെ അധികം കേട്ട് പരിചയം ഇല്ലാത്ത വെബ്‌സൈറ്റുകളിൽ നിന്ന് സാധനം വാങ്ങുമ്പോൾ കഴിവതും ക്യാഷ് ഓൺ ഡെലിവറി ഓപ്ഷൻ തന്നെ തെരഞ്ഞെടുക്കുക. പരിചയം ഇല്ലാത്ത വാട്ട്‌സാപ്പ് ഗ്രൂപ്പ് ബിസിനസ്സിൽ നിന്നും സാധനങ്ങൾ വാങ്ങാതിരിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here