Advertisement

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു

June 12, 2019
Google News 1 minute Read

വയനാട് പുൽപ്പള്ളിയിൽ വേലിയമ്പം ചുള്ളിക്കാട് ഭാഗത്ത് കാട്ടാനയുടെ ആക്രമണത്തിൽ  സ്ത്രീക്ക് പരിക്കേറ്റു. തൊഴിലുറപ്പ് തൊഴിലാളിയായ വേലിയമ്പം കണ്ടാമല കോളനിയിലെ പത്മിനിക്കാണ് (45) പരിക്കേറ്റത്. ഇവരെ ഗുരുതര പരിക്കുകളോടെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also; ഗവിയിൽ കെഎസ്ആർടിസിക്ക് നേരെ കാട്ടാനയുടെ ആക്രമണം

തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി വനാതിർത്തിയോട് ചേർന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നടക്കുന്ന കുളം നിർമ്മാണ ജോലിക്കെത്തിയതായിരുന്നു പത്മിനി. ഉച്ചയ്ക്ക് ഒന്നരയോടെ ഭക്ഷണം കഴിക്കാനായി പോകുമ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here