മലയാലപ്പുഴ കേസ്; 18 പ്രതികൾക്ക് ഒരു വർഷം കഠിന തടവും 5000 രൂപ പിഴയും

മലയാലപ്പുഴ ക്ഷേത്രത്തിലെ ശതകോടി അർച്ചനയുമായി ബന്ധപ്പെട്ടുണ്ടായ കേസിൽ 18 പ്രതികൾക്ക് ഒരു വർഷം കഠിന തടവും 5000 രൂപ പിഴയും വിധിച്ചു. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതിയുടേതാണ് വിധി. 17 പ്രതികളെ വെറുതെവിട്ടു.

2002ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ക്ഷേത്രത്തിലെ ശതകോടി അർച്ചനെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് തയാറാക്കാനെത്തിയ ദേവസ്വം കമ്മിഷണറായിരുന്ന സി.പി.നായരെ ഉദ്യോഗസ്ഥരേയും ആക്രമിക്കുകയും കലാപമുണ്ടാക്കുകയും ചെയ്തുവെനളനായിരുന്നു കേസ്. 140 പ്രതികളാണ് ആകെയുണ്ടായിരുന്നത്. ഇതിൽ 35 പേരെ വിചാരണ വേളയിൽ തിരിച്ചറിഞ്ഞിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More