വിജയ് ദേവരക്കൊണ്ട ചിത്രത്തിന്റെ സംവിധായകനിൽ നിന്നുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി ശാലു
വിജയ് ദേവരക്കൊണ്ട ചിത്രത്തിനിടെ സംവിധാകനിൽ നിന്നും തനിക്കുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി ശാലു. ഒരു അഭിമുഖത്തിനിടെയാണ് ശാലു തന്റെ ദുരനുഭവം തുറന്ന് പറയുന്നത്.
‘കഥാപാത്രത്തെ കുറിച്ച് സംസാരിക്കാനെന്ന് പറഞ്ഞ് എന്നോട് സാരിയിൽ വരാൻ അയാൾ ാവശ്യപ്പെട്ടു. കരിയറിൽ ലഭിക്കാനിരിക്കുന്ന ഒരു വലിയ ബ്രേക്കാകും എന്ന് കരതി അത്യധികം സന്തോഷത്തോടെയാണ് സംവിധായകൻ പറഞ്ഞിടത്തേക്ക് ഞാൻ പോയത്. അവിടെ ഫാമിലി ഫോട്ടോകൾ എല്ലാ കണ്ടപ്പോൾ അത് അദ്ദേഹത്തിന്റെ വീടാണെന്ന് മനസ്സിലായി. വീട്ടിൽ മറ്റാരും ഇല്ലേ എന്ന ചോദ്യത്തിന് ആരും സ്ഥലത്തിലെന്നായിരുന്നു മറുപടി. ഇതിനെ ഒരു ജ്യൂസ് കുടിക്കാൻ തന്നു. ചർച്ചയ്ക്കിടെ കഥാപാത്രത്തെ കുറിച്ചും സിനിമയെ കുറിച്ചുമെല്ലാം വളരെ കുറച്ചെ സംസാരിച്ചുള്ളു. പറഞ്ഞതെല്ലാം മറ്റ് അനാവശ്യ കാര്യങ്ങളെ കുറിച്ചായിരുന്നു. ‘ ശാലു പറയുന്നു. അസ്വാഭാവികത തോന്നിയ ശാലു പേടിച്ച് വിയർക്കുകയായിരുന്നു. ഇതി കണ്ട സംവിധായകൻ തന്റെ കിടപ്പ് മുറിയിൽ എയർ കണ്ടീഷണർ ഉണ്ടെന്ന് പറഞ്ഞ് അവിടേക്ക് ക്ഷണിച്ചുവെന്നും താരം കൂട്ടിച്ചേർത്തു.
ഇൻസ്റ്റഗ്രാമിൽ ആരാധകരോട് സംസാരിക്കുന്നതിനിടെയാണ് നടി ഇക്കാര്യം ആദ്യം പറയുന്നത്. പിന്നീട് ഒരു വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിൽ താരം ഇക്കാര്യം തുറന്ന് സംസാരിച്ചു.
വിജയ് ദേവരക്കൊണ്ടയെ കേന്ദ്രകഥാപാത്രത്തിൽ അവതരിപ്പിക്കുന്ന ചിത്രമായിരുന്നു അതെന്നും താരം കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here