മലപ്പുറത്ത് ആറു വയസുകാരൻ മരിച്ചത് ഡിഫ്ത്തീരിയ മൂലമെന്ന് സ്ഥിരീകരണം

മലപ്പുറം എടപ്പാളിൽ ആറു വയസുകാരൻ മരിച്ചത് ഡിഫ്ത്തീരിയ മൂലമെന്ന് സ്ഥിരീകരണം. കുട്ടിക്ക് രോഗപ്രതിരോധകുത്തിവെയ്പ്പ് എടുത്തിരുന്നില്ലെന്ന് മലപ്പുറം ഡിഎംഒ അറിയിച്ചു. കുട്ടി താമസിച്ചിരുന്ന തവനൂരിലും സമീപപ്രദേശങ്ങളിലും സ്കൂളിലും ഉടൻ ഡിഫ്ത്തീരിയ പ്രതിരോധ വാക്സിൻ നൽകാനും ഡിഎംഒ നിർദേശം നൽകി.
കടുത്ത പനിയും കൊണ്ടവീക്കത്തെയും തുടർന്നാണ് എടപ്പാൾ പെരുമ്പറമ്പ് സ്വദേശിയായ ആറുവയസുകാരനെ തൃശൂർ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചത്. കുട്ടിക്ക് ഡിഫ്ത്തീരിയ ആണോയെന്ന് ഡോക്ടർമാർ സംശയം പ്രകടിപ്പിരുന്നു. രോഗം മൂർച്ഛിച്ച കുട്ടി ഇന്നലെ രാവിലെയാണ് മരിച്ചത്. കുട്ടിയുമായി അടുത്ത് ഇടപഴകിയവർ ആരോഗ്യ വകുപ്പിന്റെ നീരീക്ഷണത്തിലാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here