Advertisement

ശബരിമല വിഷയത്തിൽ വിശ്വാസികൾ ഇടത് മുന്നണിയെ വിശ്വസിച്ചില്ലെന്ന് കാനം രാജേന്ദ്രൻ

June 13, 2019
Google News 1 minute Read

ശബരിമല വിഷയത്തിൽ വിശ്വാസികൾ ഇടത് മുന്നണിയെ വിശ്വസിച്ചില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിലപാട് വിശദീകരിക്കാൻ സർക്കാർ ശ്രമിച്ചെങ്കിലും വിശ്വാസികൾ ഇടതു മുന്നണിയെ വിശ്വസിക്കാൻ തയ്യാറായില്ല. വിശ്വാസത്തെ ഒരു രാഷ്ട്രീയ സമരമാക്കി മാറ്റാൻ ബിജെപിയും കോൺഗ്രസും ശ്രമിച്ചുവെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നേടിയെടുത്ത വിജയമാണിതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ശബരിമല വിഷയത്തിലെ നിലപാട് എൽഡിഎഫ് കൂട്ടായി എടുത്തതാണ്.

Read Also; ശബരിമലയിൽ യുവതി പ്രവേശനം പാടില്ല; സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ സർക്കാരിന് വീഴ്ചപറ്റിയെന്ന് വെള്ളാപ്പള്ളി നടേശൻ

പ്രതിപക്ഷം തെരഞ്ഞെടുപ്പിനെ വൈകാരിക തലത്തിലേക്ക് കൊണ്ടുപോയി. ഇപ്പോഴത്തെ പരാജയം താൽക്കാലികം മാത്രമാണ്. അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ കാര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തുമെന്നും ജനപക്ഷ നിലപാടുകളുമായി മുന്നോട്ട് പോകുമെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി. അതേ സമയം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവി പരിശോധിക്കാൻ സിപിഐ സംസ്ഥാന കൗൺസിൽ തീരുമാനമെടുത്തു. ബൂത്തടിസ്ഥാനത്തിലാണ് പരിശോധന നടത്തുക.ഇതിനായി ജില്ലാ കൗൺസിലുകളെ ചുമതലപ്പെടുത്തി. പാർട്ടി മത്സരിച്ച നാല് സീറ്റുകളിലെ തോൽവി പ്രത്യേകമായി പരിശോധിക്കാനും സിപിഐ സംസ്ഥാന കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here