പുൽവാമയിൽ ഏറ്റുമുട്ടൽ; രണ്ട് ലഷ്‌കർ ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മുകാശ്മീരിലെ പുൽവാമയിൽ ഇന്നുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കർ ഇ തൊയ്ബ ഭീകരരെ സുരക്ഷാസേന വധിച്ചു. അവന്തിപ്പോരയ്ക്ക് സമീപമായിരുന്നു ഏറ്റുമുട്ടൽ. പ്രദേശത്ത് ഭീകരവാദികളുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പുലർച്ചെ സുരക്ഷാ സേന പ്രദേശത്ത് തിരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചു. മണിക്കൂറുകളോളം നീണ്ടു നിന്ന വെടിവെപ്പിനൊടുവിലാണ് രണ്ട് ഭീകരരെ വധിച്ചത്. ഭീകരരുടെ താവളത്തിൽ നിന്ന് വെടിക്കോപ്പുകളും ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.
Pulwama: 2 terrorists Irfan Ahmad & Tassaduq Shah with links to Lashkar-e-Taiba killed in encounter with security forces in Braw Bandina area of Awantipora today. #JammuAndKashmir (visuals deferred by unspecified time) pic.twitter.com/VdfjDtTlrq
— ANI (@ANI) June 14, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here