Advertisement

ഒന്നിലധികം പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് പിടി വീഴുന്നു; റേഷന്‍ കാര്‍ഡ് നമ്പര്‍ നല്‍കാത്തവര്‍ക്ക് ഇനി മുതല്‍ പെന്‍ഷന്‍ ഇല്ല

June 14, 2019
Google News 0 minutes Read

റേഷന്‍ കാര്‍ഡ് നമ്പര്‍ നല്‍കാത്തവര്‍ക്ക് ഇനി മുതല്‍ പെന്‍ഷന്‍ ഇല്ല . ഒന്നിലധികം പെന്‍ഷന്‍ വാങ്ങുന്നവരെ പിടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ നടപടി.

ഒന്നിലധികം സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഒരാള്‍ക്കും നല്‍കേണ്ടതില്ലന്ന നിലപാടിലുറച്ച് സര്‍ക്കാര്‍. റേഷന്‍ കാര്‍ഡ് നമ്പര്‍ ഇല്ലെങ്കില്‍ പെന്‍ഷന്‍ നല്‍കേണ്ടന്ന സര്‍ക്കാര്‍ നിലപാട് ഈ തീരുമാനത്തിന്റെ ഭാഗമാണ്.  സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടാന്‍ നേരത്തെ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയിരുന്നു. എതിര്‍പ്പ് ഉയര്‍ന്നപ്പോള്‍ ആധാര്‍ കാര്‍ഡ് എടുത്തിട്ടില്ലന്ന് അറിയിച്ച 90,000 ത്തോളം ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ ഇളവ് നല്‍കിരുന്നു. ഇവരില്‍ പലരും ഒന്നിലേറെ പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്നാണ് ധനവകുപ്പിന്റെ സംശയം.

ഇത്തരക്കാരെ കണ്ടെത്തുന്നതിനാണ് പുതിയ നിര്‍ദ്ദേശം. മുമ്പ് ആധാര്‍ ഇളവ് ആവശ്യപ്പെട്ടവര്‍ക്ക് ഇപ്പോള്‍ ആധാര്‍ കാര്‍ഡ് ഉണ്ടോയെന്ന് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പു വരുത്തണം. ആധാര്‍ നമ്പരില്ലെങ്കില്‍ പകരം റേഷന്‍ കാര്‍ഡ് നമ്പര്‍ ഉല്‍പ്പെടുത്തണം. ആധാര്‍ രേഖകളോ അല്ലെങ്കില്‍ റേഷന്‍ കാര്‍ഡ് നമ്പരോ ഹാജരാക്കത്തവര്‍ക്ക് ഇനി മുതല്‍ പെന്‍ഷന്‍ നല്‍കില്ല. പുതിയ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയാണ് ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജീവ് കൗശിക്കിന്റെ പുതിയ ഉത്തരവ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here