Advertisement

സമരം ചെയ്യുന്ന ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി അംഗീകരിച്ചതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി

June 16, 2019
Google News 0 minutes Read

പശ്ചിമ ബംഗാളില്‍ സമരം ചെയുന്ന ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി അംഗീകരിച്ചതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഡോക്ടര്‍മായി ചര്‍ച്ച നടത്താന്‍ മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മമത ബാനര്‍ജി പറഞ്ഞു. ഡോക്ടര്‍മാരുടെ സമകരത്തിനു രാജ്യ വ്യാപകമായി പിന്തുണ ലഭിച്ചതിനു പിന്നാലെയാണ് മമതയുടെ പ്രതികരണം. മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്ന സമരത്തിലിരിക്കുന്ന ഡോക്ടര്‍മാരുടെ നിലപാട് വിഷയം ഒതുതീര്‍പ്പാക്കുന്നതില്‍ നിര്‍ണായകമാകും.

ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കുന്നുവെന്നും, ഇവര്‍ക്കെതിരെ സ്വീകരിക്കുകയില്ലെന്നും മമതാ ബാനര്‍ജി പറഞ്ഞു. ഡോക്ടര്‍മാരുമായി ചര്‍ച്ചക്ക് തയ്യാറാണ്, ഡോക്ടര്‍മാരെ സംരക്ഷിക്കാനെ സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളു. ഡോക്ടര്‍മാര്‍ എത്രയും പെട്ടെന്ന് സമരം അവസാനിച്ച് ജോലിക്ക കയറണം. സമരക്കാരുമായി ചര്‍ച്ചക്ക് അഞ്ച് മണിക്കൂര്‍ താന്‍ കാത്തിരുന്നുവെന്നും, ഭരണഘടന സ്ഥാപനങ്ങളെ ബഹുമാനിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകണമെന്നും മമത പറഞ്ഞു.

ഡോക്ടര്‍മാരുടെ സമരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഇടപെടുന്ന സാഹചര്യമുണ്ടായ ശേഷമാണ് മമതയുടെ പ്രതികരണം. കഴിഞ്ഞ ദിവസങ്ങളില്‍ പശ്ചിമ ബംഗാളില്‍ നടന്ന അക്രമ സംഭവങ്ങളുടേയും, ഡോക്ടര്‍മാരുടെ സമരത്തിന്റെയും വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപെട്ടിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിനായി മമത ബാനര്‍ജി കൊല്‍ക്കത്തിയില്‍ ഉന്നത തല യോഗം വിളിച്ച് ചേര്‍ത്തിരുന്നു. സമരത്തിലിരിക്കുന്ന ഡോക്ടര്‍മാര്‍ക്ക് പിന്തുണ അറിയിച്ച് റെസിഡന്റ് ഡോക്ടേര്‍സ് അസോസിയേഷനും, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനു തിങ്കളാഴ്ച രാജ്യവ്യാപകമായി പണിമുടക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെ എന്‍ആര്‍എസ് ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍ക്കു നേരെ രോഗിയുടെ ബന്ധുക്കള്‍ ആക്രമണം അഴിച്ചുവിട്ടതിനു പിന്നാലെയാണ് ബംഗാളില്‍ സമരം ആരംഭിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here