കാശ്മീരിൽ പുൽവാമയ്ക്ക് സമാനമായ ആക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

കാശ്മീരിൽ ഭീകരാക്രണമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. പാക്കിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗവും അമേരിക്കയുമാണ് ഇന്ത്യക്ക് വിവരം കൈമാറിയത്. പുൽവാമ ജില്ലയിലെ അവന്ദിപോര പ്രദേശത്താണ് ആക്രമണം നടത്താൻ പദ്ധതിയിട്ടിരിക്കുന്നതെന്ന് മുന്നറിയിപ്പിൽ പറയുന്നു.

കാശ്മീരിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന വിവരം പാക് രഹസ്യാന്വേഷണ വിഭാഗം അമേരിക്കയ്ക്കും കൈമാറിയിരുന്നു. ഈ വിവരമാണ് അമേരിക്ക ഇന്ത്യക്ക് കൈമാറിയത്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കാശ്മീരിലെ സുരക്ഷ കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചു. അതേസമയം, പാക്കിസ്ഥാന്റെ നീക്കത്തെ സൗഹാർദ്ദപരവും സംശയകരവുമായാണ് ഇന്ത്യ നോക്കി കാണുന്നത്. കാശ്മീരിൽ ഒരുപക്ഷേ ഒരു ആക്രമണം ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും പാക്കിസ്ഥാൻ പിൻവലിയാനുള്ള ഒരു കാരണമായി ഇന്ത്യ ഇതിനെ നോക്കിക്കാണുന്നുണ്ട്.

കഴിഞ്ഞ ദിവസം നടന്ന ഷാങ്ഹായ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഭീകരർ ആക്രമണത്തിനു പദ്ധതിയിടുന്നതെന്നാണ് വിവരം.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More