Advertisement

കാര്യങ്ങൾ ഉറപ്പുവരുത്താതെ പ്രചരിപ്പിക്കുന്നത് നമുക്കാർക്കും ഭൂഷണമല്ല; ‘എക്‌സ് എംപി’ ബോർഡ് വിഷയത്തിൽ സമ്പത്തിന് പിന്തുണയുമായി ശബരീനാഥൻ

June 16, 2019
Google News 1 minute Read

ആറ്റിങ്ങൽ എംപിയായിരുന്ന എ സമ്പത്തിന്റെ വാഹനത്തിന്റെ ഫോട്ടോയുമായി ബന്ധപ്പെട്ട വിഷയത്തിൽ സമ്പത്തിന് പിന്തുണയുമായി കെ.എസ് ശബരീനാഥൻ എംഎൽഎ. സമ്പത്തിന്റെ വാഹനത്തിന്റെ ഒരു ഫോട്ടോ രാവിലെ മുതൽ പ്രചരിക്കുന്നത് കണ്ടപ്പോഴേ സാമാന്യയുക്തിക്ക് ചേരാത്തതാണെന്ന് തോന്നിയിരുന്നെന്ന് ശബരീനാഥൻ എംഎൽഎ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്നാണ് ഇപ്പോൾ അറിയുന്നത്.

 

നമുക്ക് വിഷയങ്ങൾ പൊളിറ്റിക്കലായി ചർച്ച ചെയ്യാം. അതിൽ തെറ്റില്ല.പക്ഷേ ഇത്തരത്തിലുള്ള കാര്യങ്ങൾ ശരിയാണോ എന്ന് ഉറപ്പുവരുത്താതെ പ്രചരിപ്പിക്കുന്നത് നമുക്കാർക്കും ഭൂഷണമല്ലെന്നും ശബരീനാഥൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. എ സമ്പത്തിന്റെ കാറിന്റെ മുന്നിൽ എക്‌സ് എംപി എന്ന ബോർഡ് വെച്ച ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ഇന്ന് പ്രചരിച്ചിരുന്നു. ഇത് ഏറ്റെടുത്ത് വി.ടി ബൽറാമും ഷാഫി പറമ്പിലും അടക്കമുള്ള കോൺഗ്രസ് എംഎൽഎമാരും നേതാക്കളും വിമർശനവുമായി രംഗത്തെത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് തന്റെ നിലപാട് വ്യക്തമാക്കി ശബരീനാഥൻ രംഗത്തെത്തിയിരിക്കുന്നത്.

 

ശബരീനാഥന്റെ ഫേസ്ബുക്ക് കുറിപ്പ്

ആറ്റിങ്ങൽ എംപിയായിരുന്ന ശ്രീ സമ്പത്തിന്റെ വാഹനത്തിന്റെ ഒരു ഫോട്ടോ രാവിലെ മുതൽ പ്രചരിക്കുകയാണ്. അത് കണ്ടപ്പോഴേ സാമാന്യയുക്തിക്ക് ചേരാത്തതാണെന്ന് തോന്നിയിരുന്നു. ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് ഇപ്പോൾ അറിയുന്നു.

ഞാനടക്കമുള്ള രാഷ്ട്രീയപ്രവർത്തകർ ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾക്ക് നിരന്തരം ഇരയാകാറുണ്ട്, അതിന്റെ വിഷമം ഉള്ളിലൊതുക്കി പോവുകയാണ് പലപ്പോഴും ചെയ്യുന്നത്.നമുക്ക് വിഷയങ്ങൾ പൊളിറ്റിക്കലായി ചർച്ച ചെയ്യാം, അതിൽ തെറ്റില്ല. പക്ഷേ ഇത്തരത്തിലുള്ള കാര്യങ്ങൾ ശരിയാണോ എന്ന് ഉറപ്പുവരുത്താതെ പ്രചരിപ്പിക്കുന്നത് നമുക്കാർക്കും ഭൂഷണമല്ല.

Responsible driving എന്നതുപോലെ Responsible social media എന്നൊരു ക്യാമ്പയിൻ തുടങ്ങുന്നത് നല്ലതായിരിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here