പാർട്ടിയിൽ ഇരട്ടത്താപ്പ്; ശശിക്കെതിരെ പരാതി നൽകിയ യുവതി രാജിവച്ചു

പാലക്കാട് ഡിവൈഎഫ്ഐ ഘടകത്തിൽ പൊട്ടിത്തെറി. പി.കെ ശശി എംഎൽഎയ്ക്കെതിരായി പരാതി നൽകിയ യുവതി രാജി നൽകി. യുവതിയെ പിന്തുണച്ചവരെ തരംതാഴ്ത്തിയതിൽ പ്രതിഷേധിച്ചാണ് രാജി.
പി.കെ ശശിക്കെതിരായ പരാതിയുമായി ബന്ധപ്പെട്ട് യുവതിക്കൊപ്പം നിന്ന നേതാക്കളെ കീഴ്ഘടങ്ങളിലേക്കാണ് തരംതാഴ്ത്തിയത്. എന്നാൽ യുവതിയെ സമൂഹമാധ്യമങ്ങളിലടക്കം അവഹേളിച്ച നേതാക്കളെ ഉയർന്ന ഘടകങ്ങളിലേക്ക് പരിഗണിക്കുകയും ചെയ്തു. യുവതിയെ മോശമായി പലവേദികളിലും ചിത്രീകരിച്ച നേതാവിനെ ജില്ലാ വൈസ് പ്രസിഡന്റ് ആക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് യുവതി രാജിക്കത്ത് നൽകിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here