Advertisement

ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്ത കൊടിക്കുന്നിൽ സുരേഷിന് സോണിയയുടെ ശാസന

June 17, 2019
Google News 0 minutes Read

ഹിന്ദിയിൽ സത്യപ്രജ്ഞ ചെയ്ത മാവേലിക്കര എം.പി കൊടിക്കുന്നിൽ സുരേഷിന് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ ശാസന. സത്യപ്രതിജ്ഞ ചെയ്യാൻ മാതൃഭാഷ ഇല്ലേയെന്ന് സോണിയ കൊടിക്കുന്നിലിനോട് ചോദിച്ചതായാണ് റിപ്പോർട്ട്. നിങ്ങളുടെ പ്രാദേശിക ഭാഷയിലോ ഇംഗ്ലീഷിലോ വേണം സത്യവാചകം ചൊല്ലാനെന്നും സോണിയ വ്യക്തമാക്കി.

ഹിന്ദിഭാഷ എല്ലാ സംസ്ഥാനങ്ങളിലും നിർബന്ധമാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധമുയരുന്ന സാഹചര്യത്തിൽ മലയാളിയായ കൊടിക്കുന്നിൽ സുരേഷ് ഹിന്ദിയിൽ സത്യവാചകം ചൊല്ലിയതാണ് സോണിയയുടെ അതൃപ്തിയ്ക്ക് ഇടയാക്കിയത്. അതേ സമയം ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്ത കൊടിക്കുന്നിലിനെ ബിജെപി എംപിമാർ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സോണിയയുടെ നിർദേശത്തെ തുടർന്ന് കേരളത്തിൽ നിന്നുള്ള മറ്റ്  കോൺഗ്രസ് എം.പി മാർ മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് വിവരം.

കൊടിക്കുന്നിലിന് പുറമേ കേരളത്തിൽ നിന്നുള്ള വേറെയും എംപിമാർ നേരത്തെ ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ സോണിയയുടെ ശാസനയെ തുടർന്ന് ഇവർ മലയാളത്തിൽ സത്യവാചകം ചൊല്ലുമെന്നാണ് വിവരം. സഭ നിയന്ത്രിക്കുന്നവരുടെ പാനലിൽ ഉൾപ്പെട്ടിരുന്ന കൊടിക്കുന്നിൽ സുരേഷിന്റെ സത്യപ്രതിജ്ഞ മാത്രമാണ് ഇന്ന് രാവിലെ നടന്നത്. കേരളത്തിലെ മറ്റ് എംപിമാരുടെ സത്യ പ്രതിജ്ഞ ഇന്ന് ഉച്ചയ്ക്ക് ശേഷവും നാളെയുമായി നടക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here