ശബരിമല ദർശനത്തിനെത്തിയ യുവതിയെ ആക്രമിച്ച കേസ്; വി വി രാജേഷിനെ അറസ്റ്റ് ചെയ്തു

ചിത്തിര ആട്ടവിശേഷ പൂജയ്ക്കിടെ ശബരിമല ദർശനത്തിന് എത്തിയ യുവതിയെ ആക്രമിച്ച കേസിൽ ബിജെപി നേതാവ് വി വി രാജേഷിനെ അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടു. പമ്പ പൊലീസാണ് രാജേഷിനെ അറസ്റ്റു ചെയ്തത്. ഇന്നു രാവിലെ 11 മണിയോടെയായിരുന്നു അറസ്റ്റ്. പമ്പയിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്.

ശബരിമലയിൽ ആചാരലംഘനം തടയാനെത്തിയ കെ സുരേന്ദ്രൻ, വി വി രാജേഷ്, വത്സൻ തില്ലങ്കേരി, പ്രകാശ് ബാബു, ആർ രാജേഷ് എന്നീ ബിജെപി, ആർഎസ്എസ് നേതാക്കളെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. കേസിൽ പതിനഞ്ചാം പ്രതി ആണ് വി വി രാജേഷ്. മുൻകൂർ ജാമ്യത്തിന് പത്തനംതിട്ട ജില്ലാ കോടതിയെ നേരത്തെ രാജേഷ് സമീപിച്ചിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. തുടർന്നാണ് പമ്പ പൊലീസ് രാജേഷിനെ അറസ്റ്റ് ചെയ്തത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More