അടിച്ചത് 17 സിക്സർ; മോർഗൻ മറികടന്നത് മൂന്ന് പേരെ

അഫ്ഗാനിഥാനെതിരായ ലോകകപ്പ് മത്സരത്തിൽ 17 സിക്സറുകളടിച്ച ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗന് ലോക റെക്കോർഡ്. ഒരു ഇന്നിംഗ്സിൽ ഏറ്റവുമധികം സിക്സറുകളടിച്ച താരമെന്ന റെക്കോർഡാണ് മോർഗൻ സ്വന്തമാക്കിയത്. 16 സിക്സറുകളെന്ന റെക്കോർഡാണ് മോർഗൻ പഴങ്കഥയാക്കിയത്.

വിൻഡീസ് താരം ക്രിസ് ഗെയിൽ, ഇന്ത്യൻ താരം രോഹിത് ശർമ, ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ല്യേഴ്സ് എന്നിവരാണ് 16 സിക്സറുകളുമായി ഇതുവരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. ഇവരെയാണ് മോർഗൻ മറികടന്നത്. 47ആം ഓവറിലെ അഞ്ചാം പന്തിൽ ഗുൽബദിൻ നെയ്ബിനെതിരെയായിരുന്നു മോർഗൻ്റെ 17ആം സിക്സർ.

തൊട്ടറ്റുത്ത പന്തിൽ പുറത്തായെങ്കിലും 71 പന്തുകളിൽ 148 റൺസടിച്ച മോർഗൻ്റെ ഇന്നിംഗ്സിൻ്റെ ബലത്തിൽ 397/6 എന്ന കൂറ്റൻ സ്കോറാണ് ഇംഗ്ലണ്ട് കുറിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top