സംസ്ഥാനത്ത് ഹര്‍ജ്ജ് കര്‍മ്മങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; 13194 തീര്‍ത്ഥാടകര്‍ കേരളത്തില്‍ നിന്ന് ഹജ്ജിനായി പോകും

സംസ്ഥാനത്തെ ഈ വര്‍ഷത്തെ ഹജ്ജിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ ഊര്‍ജിതാക്കി വിവിധ വകുപ്പുകള്‍. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഏറ്റവും കൂടുതല്‍ ഹാജ്ജിമാര്‍ തീര്‍ത്ഥാടനത്തിന് പോകുന്നു എന്ന പ്രത്യതകതയുമുണ്ട്. ഹജ്ജ് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് 2015ല്‍ നിര്‍ത്തലാക്കിയ കോഴിക്കോട് എമ്പര്‍ക്കഷന്‍ പോയന്റ് പുനരാംഭിച്ചു.
സംസ്ഥാനത്ത് നിന്ന് ഇത്തവണ 13194 തീര്‍ത്ഥാടകരാണ് ഹജ്ജ് കര്‍മ്മത്തിനായ് പോകുന്നത്. കോഴിക്കോട് കരിപ്പൂരില്‍ നിന്ന് 10,000 പേരും,കൊച്ചി നെടുമ്പാശ്ശേരി എയര്‍ പോട്ടില്‍ നിന്ന് 2000ത്തോളം തീര്‍ത്ഥാടകരുമാണ് ഹജ്ജ് കര്‍മ്മത്തിനായി പോവുക. കേന്ദ്ര വിദേശകാര്യ മന്ത്രലായം പുതുതായി പ്രഖ്യാപിച്ച പുതിയക്വോട്ട അനുസരിച്ച് കേരളത്തില്‍ 2000 ഹാജിമാര്‍ക്ക് കൂടി ഇത്തവണ അവസരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗാമായി കോഴിക്കോട്,വയനാട്,കണ്ണൂര്‍,മലപ്പുറം,പാലക്കാട്,തൃശൂര്‍ എന്നീ ജില്ലകളിലെ ഹജ്ജിമാര്‍ക്ക് പഠന ക്യാമ്പ് സംഘടിപ്പിച്ചു.
സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ ഈ വര്‍ഷത്തെ ആദ്യ തീര്‍ത്ഥാടക സംഘം ജൂലൈ 6ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടും. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. മുന്‍ വര്‍ഷങ്ങളില്‍ നിന്നു വത്യസ്തമായി ഇത്തവണ ആദ്യം മദീനയിലേക്കാണ് പോകുന്നത്. സ്ത്രീകളായുള്ള തീര്‍ത്ഥാടകരാണ് ഇത്തവണയും കൂടുതല്‍ .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here