തിരുവനന്തപുരം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ജനുവരിയിൽ പ്രവർത്തന സജ്ജമാകും

തിരുവനന്തപുരം തോന്നയ്ക്കലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി 2020 ജനുവരിയിൽ പ്രവർത്തനസജ്ജമാകും. പദ്ധതിയുടെ പ്രവർത്തന പുരോഗതി മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗം വിലയിരുത്തി.

രോഗനിർണയത്തിനുള്ള ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് നടപടിക്രമങ്ങൾ ആരംഭിച്ചു. ഇറക്കുമതി ലൈസൻസുള്ള സ്ഥാപനമെന്ന നിലയ്ക്ക് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനാണ് ഇറക്കുമതിച്ചുമതല. ആറുമാസത്തിനുള്ളിൽ രോഗനിർണയ സൗകര്യം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. പ്രഗത്ഭ ശാസ്ത്രജ്ഞൻമാർ ഉൾപ്പെടെയുള്ളവരുടെ നിയമനം വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു. പ്രശസ്ത വൈറോളജിസ്റ്റ് വില്യം ഡബ്ല്യൂ ഹാളിനെ സീനിയർ അഡ്വൈസറായി നിയമിച്ചിട്ടുണ്ട്.

ചീഫ് സെക്രട്ടറി ടോം ജോസ്, ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി മനോജ് ജോഷി, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദ്വേഷ്ടാവ് എം.സി. ദത്തൻ, പ്രൈവറ്റ് സെക്രട്ടറി ആർ. മോഹൻ, ശാസ്ത്രസാങ്കേതിക വകുപ്പ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് കെ.പി. സുധീർ, മെമ്പർ സെക്രട്ടറി എസ്. പ്രദീപ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top